HOME
DETAILS

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

  
November 14, 2025 | 6:37 AM

palathayi-pocso-case-k-padmarajan-found-guilty-sentencing-tomorrow

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയും ബി.ജെ.പി നേതാവുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ തലശേരി പോക്‌സോ കോടതി നാളെ ശിക്ഷ വിധിക്കും.  ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടത്തല്‍. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. 

2024 ഫെബ്രുവരി 23 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.2025 ഓഗസ്റ്റ് 13വരെ തുടര്‍ച്ചയായ വിചാരണ നടന്നു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ഥി, നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതാണ് പാലത്തായി പീഡനക്കേസ്. പത്തു വയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലിസ് 2020 മാര്‍ച്ച് 17നാണ് കേസെടുത്തത്.

സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്നും തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം സ്‌കൂളിലെ ശുചിമുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തം കണ്ടെത്തിയതാണു കേസില്‍ നിര്‍ണായകമായത്.

പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍ നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലിസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജൂവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. 2021ല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പി.എം ഭാസൂരി ഹാജരായി.

 

 

English summary: In the Palathayi POCSO case, the Thalassery Special Court has found BJP leader and teacher K. Padmarajan guilty. The court confirmed that Padmarajan committed offences punishable with penalties ranging from life imprisonment to the death penalty. The sentencing will be announced tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണിത്: കര്‍ണാടകയിലുണ്ടായ ബുള്‍ഡോസര്‍ രാജില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഫസൽ വധക്കേസ് പ്രതിക്ക് വീണ്ടും അധികാരം; കോടതി വിധി കാക്കാതെ സിപിഎം നീക്കം, തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ അധ്യക്ഷൻ

Kerala
  •  3 days ago
No Image

ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം: വാടകക്കാർക്കും അപേക്ഷിക്കാം; സമയപരിധി ജനുവരി 31 വരെ

Kerala
  •  3 days ago
No Image

സന്ദർശകരുടെ ശ്രദ്ധക്ക്; അബൂദബി അൽ വത്ബ ലേക്ക് താൽക്കാലികമായി അടക്കും

uae
  •  3 days ago
No Image

ബ്രെയിൻ റോട്ട് ഔട്ട്, റേജ് ബെയ്റ്റ് ഇൻ! ഔറയും ബയോഹാക്കിംഗും പിന്നിലാക്കി 2025-ലെ ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ പട്ടം 'റേജ് ബെയ്റ്റ്' സ്വന്തമാക്കി

International
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്.ഐ.ടി ചോദ്യം ചെയ്തത് ഡി.മണിയെ തന്നെയെന്ന് ആവര്‍ത്തിച്ച് വ്യവസായി 

Kerala
  •  3 days ago
No Image

പുന്നപ്രയിലെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് നജുമുദ്ദീൻ പിടിയിൽ

Kerala
  •  3 days ago
No Image

43 മണിക്കൂർ നിർത്താതെ മെട്രോ; 40 ഇടങ്ങളിലായി 48 കരിമരുന്ന് പ്രദർശനങ്ങൾ; പുതുവത്സരം ആഘോഷമാക്കാൻ ഒരുങ്ങി ദുബൈ

uae
  •  3 days ago
No Image

വിവാഹാഭ്യർഥന നിരസിച്ചു; ഗുരുഗ്രാമിൽ നിശാക്ലബ് ജീവനക്കാരിക്ക് നേരെ വെടിയുതിർത്ത യുവാക്കൾ പിടിയിൽ

crime
  •  3 days ago
No Image

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും; വീഡിയോ പുറത്ത്

Kerala
  •  4 days ago