അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്
തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നാളെ ബിഎൽഒമാർ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്തെ എല്ലാ ജില്ല ഭരണാധികാരികളുടെ ഓഫീസിലേക്കും ചീഫ് ഇലക്ടറൽ ഓഫീസിലേക്കും പ്രതിഷേധ മരിച്ച നടത്തുമെന്നും സമരസമിതി വ്യക്തമാക്കി.
എസ്ഐആറിന്റെ പേരിൽ വലിയ സമ്മർദ്ദമാണ് ഉള്ളതെന്നാണ് ജീവനക്കാർ പറയുന്നത്. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരുന്നത്. കൂടുതൽ ടാർഗറ്റ് നൽകികൊണ്ട് മനുഷ്യ സാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ഇത് ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നുമാണ് ജീവനക്കാർ പറയുന്നത്.
ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോർജിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചത്. വ്യക്തിപരമായി മറ്റു കാരണങ്ങളൊന്നുമില്ലെന്നും കുടുംബം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."