ചാമക്കാല ബീച്ചിൽ ജിപ്സിയുമായി അഭ്യാസപ്രകടനം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് 14 കാരന് ദാരുണാന്ത്യം
തൃശ്ശൂർ: ചാമക്കാല ബീച്ചിൽ ജിപ്‌സി ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ 14 കാരൻ മരിച്ചു. മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ബീച്ചിൽ കളിക്കാനെത്തിയതായിരുന്നു സിനാൻ. സംഭവത്തിൽ വാഹനം ഓടിച്ച കയ്പമംഗലം സ്വദേശി ഷജീറിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബീച്ചിൽ കളിക്കാനെത്തിയ നാല് കുട്ടികളെ ജിപ്‌സിക്ക് പിന്നിൽ കയറ്റിയാണ് ഷജീർ അഭ്യാസപ്രകടനം നടത്തിയത്. യാതൊരു സുരക്ഷയുമില്ലാതെ ആയിരുന്നു ഈ അഭ്യാസം. തുടർന്ന്, വാഹനം വെട്ടിത്തിരിക്കുന്നതിനിടെ സിനാൻ പുറത്തേക്ക് തെറിച്ചു വീഴുകയും, നിയന്ത്രണം വിട്ട ജിപ്‌സി കുട്ടിയുടെ മുകളിലേക്ക് മറിയുകയുമായിരുന്നു.
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഷജീറിനെ പൊലിസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ അപകടം നടന്ന സ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
A 14-year-old boy, Muhammad Sinan, was killed in an accident at Chamakkala Beach when a Gypsy vehicle, driven by Shajir from Kaypamangalam, allegedly lost control during a stunt performance. Sinan was playing at the beach when the incident occurred. The driver has been arrested by the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."