റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്
2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. ലോകകപ്പ് യോഗ്യത മത്സരത്തിൽ അർമേനിയയെ കീഴടക്കിയാണ് പറങ്കിപ്പട ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. പോർട്ടോയിൽ നടന്ന മത്സരത്തിൽ അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് തകർത്താണ് റോബർട്ടോ മാർട്ടീനസും സംഘവും ലോകകപ്പിലേക്ക് മുന്നേറിയത്.
മത്സരത്തിൽ ഇരു ടീമുകളും 4-3-3 എന്ന ഫോർമേഷനിലാണ് കളത്തിൽ ഇറങ്ങിയത്. മത്സരത്തിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെയാണ് പോർച്ചുഗൽ പന്ത് തട്ടിയത്.പോർച്ചുഗലിനായി ബ്രൂണോ ഫെർണാണ്ടസ്, ജാവോ നവാസ് എന്നിവർ ഹാട്രിക് നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. റെനാറ്റോ വീഗ, ഗൊൺസാലോ റാമോസ്, ഫ്രാൻസിസ്കോ കൺസീസാവോ എന്നിവർ ഓരോ ഗോൾ വീതവും നേടി എതിരാളികളുടെ പതനം പൂർത്തിയാക്കി. അർമേനിയക്കായി എഡ്വേർഡ് സ്പെർട്സ്യനാണ് ആശ്വാസ ഗോൾ നേടിയത്.
⏹️ 90+3' FIM DO ENCONTRO! ⏰
— Portugal (@selecaoportugal) November 16, 2025
Chuva de golos. ☔ #FazHistória | #WCQ pic.twitter.com/8CLb3DFR04
സസ്‌പെൻഷൻ നേരിട്ടതിനാൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ കളത്തിൽ ഇറങ്ങിയത്. അയർലാൻഡിനെതിരെയുള്ള മത്സരത്തിലായിരുന്നു റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. അയർലൻഡ് ഡിഫൻഡർ ഡാര ഒഷിയയുമായുള്ള കയ്യാങ്കളിയെ തുടർന്നായിരുന്നു റൊണാൾഡോക്ക് റെഡ് കാർഡ് ലഭിച്ചത്. മത്സരത്തിന്റെ റഫറി ഗ്ലെൻ നൈബർഗ് ആദ്യം റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ് നൽകിയെങ്കിലും, വിആർ (വിഡിയോ അസിസ്റ്റന്റ് റഫറി) പരിശോധനയ്ക്ക് ശേഷം ശിക്ഷ ചുവപ്പ് കാർഡ് നൽകുകയായിരുന്നു. പോർച്ചുഗലിനൊപ്പം റൊണാൾഡോ നേടുന്ന ആദ്യ ചുവപ്പ് കാർഡ് ആയിരുന്നു ഇത്.
Mundial, aqui vamos nós! 🏆🌍 #FazHistória | @FIFAWorldCup pic.twitter.com/aLqgxmskGM
— Portugal (@selecaoportugal) November 16, 2025
2026 ലോകകപ്പിൽ കളത്തിൽ ഇറങ്ങുന്നതോടെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.
Portugal qualified for the 2026 FIFA World Cup. The Portuguese national team secured their place in the World Cup by defeating Armenia in the World Cup qualifiers. Roberto Martinez and his team advanced to the World Cup by defeating Armenia by 9 goals to 1 in the match held in Porto.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."