HOME
DETAILS

പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
November 16, 2025 | 11:32 AM

erala-yellow-alert-november-2025-new-low-pressure-heavy-rain

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപെട്ടതോടെ കേരളത്തിലും മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപത്തായാണ് ഇന്നലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അതിനിടെ കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (16/11/2025) മുതല്‍ 20/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അടുത്ത 5 ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (16/11/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

16/11/2025 : കോട്ടയം, ഇടുക്കി

17/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

18/11/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം

19/11/2025 : കോട്ടയം, ഇടുക്കി

20/11/2025 : പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (16/11/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

16/11/2025 : തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ - തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

17/11/2025 : തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

18/11/2025: ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

A new low-pressure system formed over the southwest Bay of Bengal near Sri Lanka has intensified rainfall across Kerala. The India Meteorological Department (IMD) has issued warnings of isolated thunderstorms and heavy rain from 16 November 2025 to 20 November 2025. Several districts have been placed under a yellow alert over the next five days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സി.പി.എം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍; ക്രമക്കേടെന്ന് ആരോപണം

Kerala
  •  2 hours ago
No Image

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന ആക്ഷേപിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനത്തിന് പിന്നാലെ ഖേദപ്രകടനം

National
  •  3 hours ago
No Image

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

National
  •  3 hours ago
No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  4 hours ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  4 hours ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  5 hours ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  5 hours ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  6 hours ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  6 hours ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  7 hours ago