എസ്.ഐ.ആർ ഇൻഡ്യസഖ്യത്തിനു തിരിച്ചടി ആയെന്നു പറയുന്നത് വെറുതെ അല്ല; ഈ മണ്ഡലങ്ങളിലെ കണക്കുകൾ ഉദാഹരണം | In-depth
ഓരോ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങൾക്ക് ശേഷവും വിജയ പരാജയങ്ങളുടെ കാരണങ്ങൾ പത്ര മാധ്യമങ്ങൾ എല്ലാ കാലത്തും വിശകലന വിധേയമാക്കാറുണ്ട്. ഓരോ പാർട്ടികൾ ഉപയോഗിച്ച സ്ട്രാറ്റജികൾ തൊട്ട് വോട്ടിങ്ങ് പറ്റേണിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ വരെ ഈ അവലോകനങ്ങളുടെ ഭാഗമായെന്ന് വരാം. ഇത് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ജനങ്ങളെ സഹായിക്കുന്നു.
നരേന്ദ്ര മോദി അധികാരത്തിൽ ഏറിയതിന് ശേഷം ഇന്ത്യയിലെ പത്ര മാധ്യമങ്ങളിൽ സംഭവിച്ചിട്ടുള്ള അപകടരമായ മാറ്റങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. സത്യസന്ധമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങളും, മാധ്യമ സ്ഥാപനങ്ങളും ഭരണകൂട ഭീകരതയുടെ ഇരകളായി തീരുകയാണ്. ഭരണകൂടത്തെ പ്രീണിപ്പെടുത്തുന്ന 'ഗോഡി മീഡിയ' എൻ. ഡി. എയുടെ ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസ കൊണ്ട് മൂടുകയാണ്.
ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളിലും ബിഹാറിലെ എൻ. ഡി. എയുടെ വിജയത്തെ സ്ട്രാറ്റജിക്കൽ വിജയമായിയാണ് ചിത്രീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൻ. ഡി. എ ഉന്നയിച്ച വിഷയങ്ങളും, പ്രകടന പത്രികയും ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചുവത്രെ. ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ പോളിങ്ങ് കണക്കും, അതിൽ തന്നെ സ്ത്രീകളും, യുവാക്കളും അധികമായതും എൻ. ഡി. എയെ തുണച്ചുവെന്നാണ് ഗോഡി മീഡിയുടെ വാദം.
ബിജെപി അനുകൂല മാധ്യമങ്ങൾ പറയുന്നത് അല്ല കാര്യം
ഇൻഡ്യ മുന്നണിയിലെ ഐക്യമില്ലായിമയെയും എൻ. ഡി. എയുടെ വിജയ കാരണമായി ഗോഡി മീഡിയ വിലയിരുത്തുന്നു. എന്നാൽ, എസ്. ഐ. ആർ തെരഞ്ഞെടുപ്പിനെ എത്തരത്തിൽ ബാധിച്ചു എന്നതിനെ കുറിച്ചോ, ഇലക്ഷൻ കമ്മീഷൻ പുറത്തു വിട്ട കണക്കുകളിലെ വൈരുധ്യങ്ങളെ കുറിച്ചോ, ഇ. വി. എമ്മുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ കുറിച്ചോ ഗോഡി മീഡിയ മൗനം പാലിക്കുകയാണ്.
എസ്. ഐ. ആർ നടപ്പിലാക്കപ്പെട്ടതിന് ശേഷം 48 ലക്ഷത്തോളം വോട്ടുകളാണ് ഇല്ലാതായത്. ഇത് ആത്യന്തികമായി ഗുണം ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയത്തിനാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗോഡി മീഡിയ മൗനം പാലിക്കുന്ന ആ യാഥാർഥ്യത്തെ നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.
സന്ദേശ് മണ്ഡലത്തിലെഫലം
2020 ബിഹാർ നിയമ സഭ തെരഞ്ഞെടുപ്പിൽ
സന്ദേശ് നിയോജക മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത് ആർ. ജെ. ടിയുടെ കിരൺ ദേവിയാണ്. 79599 വോട്ടുകളാണ് ആർ. ജെ. ടി നേടിയത്. 50,607 വോട്ടുകളുടെ ലീഡ്. 2025 തെരഞ്ഞെടുപ്പിൽ അതേ നിയോജക മണ്ഡലത്തിൽ നിന്ന് ജയിക്കുന്നത് എൻ. ടി. എ സ്ഥാനാർഥി രാജ ചരൻ സാഹ്. നേടിയ വോട്ട് 80598. വെറും 27 വോട്ടുകളുടെ ലീഡ്. ഈ നിയോജക മണ്ഡലത്തിൽ നിന്നും എസ്.ഐ.ആർ കാരണം വോട്ട് നഷ്ടപ്പെട്ടത് 909 പേർക്കാണ്.
എഗിയൻ മണ്ഡലത്തിൽ ഇൻഡ്യാ സഖ്യത്തെ തൊപ്പിച്ചതും എസ്.ഐ.ആർ
എഗിയൻ നിയോജക മണ്ഡലത്തിൽ 2020ൽ വിജയിക്കുന്നത് സി. പി. ഐ (എം. എൽ) സ്ഥാനാർഥി മനോജ് മൻസിൽ. 86327 വോട്ടുകളാണ് അദ്ദേഹം നേടിയത്. ലീഡ് 48,550. 2025ൽ ഈ നിയോജക മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത് ബി. ജെ. പിയുടെ മഹേഷ് പസ്വാൻ. നേടിയ വോട്ട് 69412. വെറും 95 വോട്ടുകളുടെ ലീഡ്. എസ്. ഐ. ആർ കാരണം ഈ മണ്ഡലത്തിൽ നിന്ന് വോട്ട് നഷ്ടമായത് 1322 പേർക്കാണ്.
നബിനഗറിലും തരായിയലും സമാനം
2020 തെരഞ്ഞെടുപ്പിൽ നബിനഗറിൽ നിന്നും വിജയിക്കുന്നത് ആർ. ജെ. ടിയുടെ വിജയ് കുമാർ സിംഗ് ഏലിയാസ് ഡബ്ലൂ സിംഗാണ്. നേടിയ വോട്ട് 64943. ലീഡ് 20,121. ഇതേ നിയോജക മണ്ഡലത്തിൽ നിന്നും 2025ൽ വിജയിക്കുന്നത് എൻ. ഡി. എ സ്ഥാനാർഥി ചേതൻ അനന്ദ്. നേടിയ വോട്ട് 80380. ലീഡ് 112. എസ്. ഐ. ആർ കാരണം വോട്ട് നഷ്ടമായത് 422 പേർക്ക്.
തരായിയ നിയോജക മണ്ഡലത്തിൽ നിന്ന് 2020 തെരഞ്ഞെടുപ്പിൽ 53430 വോട്ടുകൾ നേടി, 11,307 വോട്ടുകളുടെ ലീഡിലാണ് ബി. ജെ. പിയുടെ ജനക് സിംഗ് വിജയിക്കുന്നത്. ഇതേ സീറ്റിൽ ഇത്തവണ വിജയിച്ചതും ജനക് സിംഗ് തന്നെ. നേടിയ വോട്ട് 85,564. ലീഡ് 1329. എസ്. ഐ. ആർ കാരണം വോട്ട് നഷ്ടമായത് 1431 പേർക്ക്.
ജയം ചെറിയ ലീഡിന്
ഇൻഡ്യ സഖ്യം പരാജയപ്പെട്ട മേഖലകളിൽ എസ്. ഐ. ആർ എത്തരത്തിലാണ് എൻ. ഡി. എ സഖ്യത്തെ സഹായിച്ചത് എന്ന് ഈ കണക്കുകൾ നമുക്ക് കാട്ടി തരുന്നു. മാത്രമല്ല കഴിഞ്ഞ തവണ വലിയ ലീഡിൽ ഇൻഡ്യ സഖ്യം വിജയിച്ച ഈ മണ്ഡലങ്ങളിൽ എൻ. ഡി. എ ജയിക്കുന്നത് വളരെ ചെറിയ ലീഡിലാണ്. എസ്. ഐ. ആർ നടപ്പിലാക്കപ്പെട്ട് ഒരുപാട് പേരുടെ വോട്ടുകൾ നഷ്ടമായ ഈ മണ്ഡലങ്ങളിൽ എൻ. ഡി. എ കഴിഞ്ഞ തവണ ഇൻഡ്യ സഖ്യം നേടിയതിനേക്കാളധികം വോട്ടുകൾ നേടിയതായിയും കാണാം.
എന്നാൽ ഈ കണക്കുകളിലേക്കോ, ഇത് പോലെയുള്ള കണക്കുകൾ വിരൽ ചൂണ്ടുന്ന വസ്തുതകളിലേക്കോ പോകാതെ എൻ. ഡി. എയുടെ 'സ്ട്രാറ്റജിക്കൽ' വിജയം ആഘോഷിക്കുകയാണ് ഗോഡി മീഡിയ. തുടർന്നുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിച്ചാൽ രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന യഥാർഥ്യം വിളിച്ചു പറയാൻ ഇനിയെങ്കിലും നമ്മുടെ മാധ്യമങ്ങൾക്ക് സാധിക്കേണ്ടതുണ്ട്.
The article highlights how mainstream “godi media” has ignored key factors behind the Bihar election results while portraying the NDA victory as a strategic triumph. It argues that media outlets aligned with the ruling establishment focus only on campaign strategies, turnout, and opposition disunity, while deliberately overlooking critical issues such as the impact of the Statewide Electoral Roll (SIR), discrepancies in Election Commission data, and concerns raised about EVMs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."