സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം
കോഴിക്കോട്: 'ചുമതലയാണ് വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനം പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് നവോന്മേഷം പകരുന്നതായി. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ രാവിലെ 10 മണിക്ക് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി.പി.സി തങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനം ആകർഷകമായ സെഷനുകൾ കൊണ്ടും സമയബന്ധിതമായ സംഘാടനം കൊണ്ടും മാതൃകയായി. ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനായിരത്തോളം വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം വിദ്യാർത്ഥികളിലെ ധാർമ്മിക ബോധവും സാമൂഹിക പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്നതിൽ ഊന്നൽ നൽകി. മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മെന്റർമാർക്കു കീഴിൽ രണ്ടു മാസമായി നടന്നുവരുന്ന മെന്ററിങ് പ്രവർത്തനങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥി സമ്മേളനം നടന്നത്.
നേതൃശേഷിയും ആദർശ നിഷ്ഠയുമുള്ള വിദ്യാർത്ഥി തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രാർത്ഥനക്ക് ശേഷം 'ടുഗദർ ടു വാർഡ്‌ഡ് ടു മോറോ' എന്ന ശീർഷകത്തിൽ നടന്ന സ്റ്റുഡന്റ്സ് അസംബ്ലിയിൽ ബശീർ അസ്അദി നമ്പ്രം സമ്മേളന പ്രിവ്യു അവതരിപ്പിച്ചു. സമസ്ത മുന്നേറ്റം എന്ന വിഷയത്തിൽ അൻവർ മുഹ് യിദ്ദീൻ ഹുദവി, ബോൺ റ്റു ലീഡ് സെഷനിൽ സുഹൈൽ ബാബു, പർപ്പസ് ഓഫ് ലൈഫ് സെഷനിൽ ഡോ. സാലിം ഫൈസി കൊളത്തൂർ, റാഷണൽ ഫൈത്ത് സെഷനിൽ ശുഐബുൽ ഹൈത്തമി, അയ്യൂബ് മൗലവി, റൂട്ട്സ് ആന്റ് വിങ്സ് സെഷനിൽ ഖുബൈബ് വാഫി ചെമ്മാട്, ടെക് ആന്റ് ഫ്യൂച്ചർ സെഷനിൽ അയ്യൂബ് മാസ്റ്റർ മുട്ടിൽ, മുസ്‌ലിം ഐഡന്റിറ്റി സെഷനിൽ സത്താർ പന്തല്ലൂർ തുടങ്ങിയ പ്രമുഖർ വിഷയാവതരണം നടത്തി.
സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മുഖ്യാതിഥിയായി. വാഷിംഗ്ടൻ ജോർജ് മേസൺ യൂണിവേഴ്സിറ്റിയിൽ നിന്നും റിസർച്ച് സ്കോളർഷിപ്പ് നേടിയ ഹേബൽ അൻവറിനുള്ള സ്നേഹോപഹാരം അബ്ദുറസാഖ് ദാരിമി കൊടുവള്ളി സമ്മാനിച്ചു. കൾച്ചറൽ സിഗ്മെന്റ് സെഷന് ശാഫി മാസ്റ്റർ ആട്ടീരി നേതൃത്വം നൽകി.
മാർച്ചിംഗ് ഫോർവേഡ്' എന്ന പേരിൽ നടന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെഎസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തള്ളി സ്പിരിച്ച്വൽ ടോക് നിർവ്വഹിച്ചു.
സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ നശീദക്ക് നേതൃത്വം നൽകി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, ഗഫൂർ ദാരിമി മുണ്ടക്കുളം, ബാപ്പു ഹാജി മുണ്ടക്കുളം, അലവിക്കുട്ടി ഒളവട്ടൂർ, സംസ്ഥാന ഭാരവാഹികളായ റശീദ് ഫൈസി വെള്ളായി ആശിഖ് കുഴിപ്പുറം, ശമീർ ഫൈസി ഒടമല, അലി മാസ്റ്റർ വാണിമേൽ, അനീസ് ഫൈസി മാവണ്ടിയൂർ, അലി അക്ബർ മുക്കം, ഡോ.അബ്ദുൽ ഖയ്യൂം കടമ്പോട്, ഫാറൂഖ് ഫൈസി മണിമൂളി, സുറൂർ പാപ്പിനിശേരി, സുധീർ മുസ്‌ലിയാർ ആലപ്പുഴ, സത്താർ ദാരിമി തിരുവത്ര, ഖാസിം ഫൈസി ലക്ഷദ്വീപ്, ഫാറൂഖ് ദാരിമി കൊല്ലംപാടി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, നസീർ മൂരിയാട് . ഇസ്മാഈൽ യമാനി മംഗലാപുരം, റിയാസ് റഹ്മാനി മംഗലാപുരം, സഈദ് പുഷ്പഗിരി, സുബൈർ മാസ്റ്റർ കുറ്റിക്കടവ്, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങൾ, റാശിദ് കാക്കുനി, നൗശാദ് ചെട്ടിപ്പടി, യൂനുസ് ഫൈസി വെട്ടുപാറ, ശരീഫ് ദാരിമി തൃശൂർ, ഇസ്സുദ്ദീൻ പൊതുവാച്ചേരി, അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്, റഷീദ് കമാലി മോളൂർ എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."