HOME
DETAILS

15 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണു; സൗത്ത് ആഫ്രിക്കക്ക് ചരിത്ര വിജയം

  
November 16, 2025 | 12:49 PM

South Africa won the first Test against India

കൊൽക്കത്ത: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ സൗത്ത് ആഫ്രിക്കക്ക് വിജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 30 റൺസിനാണ് ടെംമ്പ ബാവുമായും സംഘവും ഇന്ത്യയെ വീഴ്ത്തിയത്. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 93 റൺസിന്‌ പുറത്താവുകയായിരുന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് സൗത്ത് ആഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 

സൗത്ത് ആഫ്രിക്കൻ ബൗളിംഗ് നിരയിൽ സൈമൺ ഹാർമർ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഇന്ത്യ തകരുകയായിരുന്നു. മാർക്കോ ജാൻസൻ, കേശവ് മഹാരാജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും എയ്‌ഡൻ മാർക്രം ഒരു വിക്കറ്റും സ്വന്തമാക്കി. 

ഇന്ത്യൻ നിരയിൽ 31 റൺസ് നേടി വാഷിംഗ്ടൺ സുന്ദറും 26 റൺസ് നേടി അക്‌സർ പട്ടേലും മികച്ച ചെറുത്തുനിൽപ്പ് നടത്തി. ഇന്ത്യൻ നിരയിൽ നാല് താരങ്ങളാണ് റൺസ് ഒന്നും നേടാതെ മടങ്ങിയത്. 

അതേസമയം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 159 റൺസിനാണ് പുറത്തായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ സൗത്ത് ആഫ്രിക്കൻ ഇന്നിംഗ്സ് കുറഞ്ഞ ടോട്ടലിൽ അവസാനിച്ചു. കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റും നേടി. 

ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കും അടിപതറി. 189 റൺസിനാണ് ഇന്ത്യ പുറത്തായത്. ഒന്നാം ഇന്നിങ്സിലും സൈമൺ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനം പുറത്തെടുത്തു. കെഎൽ രാഹുൽ 39 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. 

രണ്ടാം ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 153 റൺസിനാണ് ഓൾ ഔട്ടായത്. ക്യാപ്റ്റൻ ബാവുമയുടെ അർദ്ധ സെഞ്ച്വറിയാണ് ടീമിനെ താങ്ങി നിർത്തിയത്. 136 പന്തിൽ പുറത്താവാതെ 55 റൺസാണ് ബാവുമ നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, സിറാജ് എന്നിവർ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം നവംബർ 22നാണ് നടക്കുന്നത്. ഗുഹാഹത്തിയിലാണ് മത്സരം. 

South Africa won the first Test against India. In the match held at the Eden Gardens in Kolkata, Temba Bhavani and his team defeated India by 30 runs. Chasing a target of 124 runs to win, India was bowled out for 93 runs. It was after a long 15 years that South Africa won a Test match on Indian soil.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  15 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  15 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  15 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  15 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  15 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  15 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  15 days ago
No Image

'മലര്‍ന്നു കിടന്നു തുപ്പരുത് '; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി കാലുവാരിയെന്ന കെ.സി രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം

Kerala
  •  15 days ago
No Image

യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാകും: ഖത്തറിൽ റോബോടാക്സിക്ക് തുടക്കം

qatar
  •  15 days ago
No Image

സുപ്രഭാതം - ക്രിസാലിസ് NEET - JEE - KEAM സ്കോളർഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ്‌ ഈ മാസം 30 ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Domestic-Education
  •  15 days ago