HOME
DETAILS

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

  
Web Desk
November 16, 2025 | 5:29 PM

Aneesh Georges suicide Collector explains that there was no work pressure

തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റ ആത്മഹത്യയിൽ വിശദീകരണം നൽകി ജില്ല കളക്ടർ. അനീഷിന് തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്നും വിതരണം ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി. അനീഷ് കൃത്യമായി ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്ന ആളാണെന്നും സഹായം എന്തെങ്കിലും വേണോ എന്നറിയാനായി ഉദ്യോഗസ്ഥൻ വിളിച്ചപ്പോൾ ആവശ്യമില്ലെന്നുമായിരുന്നു മറുപടിയെന്നും കളക്ടർ പറഞ്ഞു. 

പൊലിസിന്റെയും വകുപ്പ് തല അന്വേഷണത്തിലും അനീഷിന്റെ ആത്മഹത്യയിൽ തൊഴിൽ സമ്മർദ്ദം ഇല്ലെന്നാണ് കണ്ടെത്തൽ. പൊലിസിന്റെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും അനീഷിന്റെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടില്ലെന്നും കളക്ടറുടെ വാർത്ത കുറിപ്പിൽ പറയുന്നുണ്ട്. 

അതേസമയം അനീഷ് ജോർജിന്റ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നാളെ ബിഎൽഒമാർ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നത്.  ഇതിനു പുറമെ സംസ്ഥാനത്തെ എല്ലാ ജില്ല ഭരണാധികാരികളുടെ ഓഫീസിലേക്കും ചീഫ് ഇലക്ടറൽ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സമരസമിതി വ്യക്തമാക്കി. 

എസ്ഐആറിന്റെ പേരിൽ വലിയ സമ്മർദ്ദമാണ് ഉള്ളതെന്നാണ് ജീവനക്കാർ പറയുന്നത്. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരുന്നത്. കൂടുതൽ ടാർഗറ്റ് നൽകികൊണ്ട് മനുഷ്യ സാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ഇത് ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നുമാണ് ജീവനക്കാർ പറയുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  2 hours ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  2 hours ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  3 hours ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  3 hours ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  3 hours ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  3 hours ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  4 hours ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  4 hours ago
No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  4 hours ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  4 hours ago