കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി: റോഡിൽ വൻ ഗർത്തം, നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് പ്രദേശത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് വൻ നാശനഷ്ടം. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് പൈപ്പ് പൊട്ടിയത്. കുത്തിയൊലിച്ചെത്തിയ വെള്ളവും ചളിയും പ്രദേശത്തെ നിരവധി വീടുകളിലേക്ക് ഇരച്ചുകയറി.
പൈപ്പ് പൊട്ടിയതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അപകടാവസ്ഥ കണക്കിലെടുത്ത് അധികൃതർ ഉടൻ തന്നെ റോഡ് അടച്ചു.
കുടിവെള്ള വിതരണം മുടങ്ങും
പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി മലാപ്പറമ്പ് ഔട്ട്‌ലെറ്റ് വാൽവ് അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്ന്, പ്രദേശത്ത് ഇന്നും നാളെയും (തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ) കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പൈപ്പ് ലൈൻ നന്നാക്കി വിതരണം പുനഃസ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."