HOME
DETAILS

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

  
Web Desk
November 17, 2025 | 3:27 PM

CPI turncoat former Pathanamthitta district panchayat member to contest as Congress candidate in Pallickal

പത്തനംതിട്ട: സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. മുൻപ് സിപിഐ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ഡിവിഷനിൽ തന്നെയാണ് ശ്രീനാദേവിയുടെ സ്ഥാനാർത്ഥിത്വം.

ഇന്ന് രാവിലെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് വെച്ചായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ കോൺഗ്രസ് പ്രവേശനം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് അവരെ സ്വീകരിച്ചു.

പത്തനംതിട്ട ഡിസിസിയിൽ വെച്ച് ശ്രീനാദേവി കുഞ്ഞമ്മ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

"അധികാരമല്ല, ആദർശം മുൻനിർത്തിയാണ് കോൺഗ്രസുമായി സഹകരിക്കുന്നത്. അഴിമതി ചോദ്യം ചെയ്തതാണ് സിപിഐയിൽ പ്രശ്നങ്ങൾക്ക് കാരണമായത്." എന്ന് പാർട്ടി മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരിച്ചു. സിപിഐയിലെ പ്രശ്‌നങ്ങളെ തുടർന്ന് പാർട്ടി വിട്ട നേതാവിനെ അതേ ഡിവിഷനിൽ തന്നെ കോൺഗ്രസ് കളത്തിലിറക്കുന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

 

 

Sreenadevi Kunjamma, a former CPI District Panchayat member from Pathanamthitta, has switched allegiance to the Congress party. She will be fielded as the Congress candidate for the upcoming election in the Pallickal Division, the same constituency she previously represented for the CPI. Her move came amid internal issues and allegations of corruption she had raised within the CPI. She was welcomed by senior Congress leaders, including KPCC President Sunny Joseph, at the party headquarters in Thiruvananthapuram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  2 hours ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  3 hours ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  3 hours ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  3 hours ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  3 hours ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  4 hours ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  4 hours ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  4 hours ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  4 hours ago
No Image

ആലപ്പുഴയിൽ ഗവൺമെന്റ് ആശുപത്രിയിൽ സീലിങ് അടർന്ന് വീണ് രോഗിക്ക് പരുക്ക്

Kerala
  •  4 hours ago