HOME
DETAILS
MAL
പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു
December 27, 2025 | 12:26 PM
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. 1992ൽ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് കെ ശേഖർ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയാണ് ശേഖർ പ്രവർത്തിച്ചത്.
ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ കലാസംവിധായകനായിരുന്നു
അദ്ദേഹം. ഒന്ന് മുതൽ പൂജ്യം വരെ, ചാണക്യൻ, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്നീ ചിത്രങ്ങളിലും കെ ശേഖർ പ്രവർത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."