വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ച 17 കാരിയെ സൈനികന്‍ കഴുത്തറുത്ത് കൊന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17 വയസ്സുള്ള കാമുകിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു. സൈനികനായ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവാഹം മറ്റൊരു സ്ത്രീയുമായി നിശ്ചയിച്ചിട്ടും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.
നവംബര്‍ 10 ന് ദീപക് എന്ന പ്രതി പെണ്‍കുട്ടിയെ വിളിച്ച ശേഷം മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോയി ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് മൃതദേഹം അവിടെ കുഴിച്ചിട്ടതായി ഡിസിപി (ഗംഗാ നഗര്‍) കുല്‍ദീപ് ഗുണവത് പറഞ്ഞു.
വിവാഹത്തിന് നിര്‍ബന്ധിച്ചതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍
നവംബര്‍ 10നാണ് സംഭവം. ദീപക് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് അറിഞ്ഞതോടെ പെണ്‍കുട്ടി തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. എന്നാല്‍ ആവശ്യം ഇയാള്‍ നിരസിച്ചു.
സൈനികന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. നവംബര്‍ 15നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഒരു തോട്ടത്തില്‍ നിന്ന് കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ദീപക് ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോവുകയും കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം അവിടെ കുഴിച്ചിടുകയുമായിരുന്നെന്ന് ഗംഗാ നഗര്‍ ഡിസിപി കുല്‍ദീപ് ഗുണവത് പറഞ്ഞു.
അന്വേഷണം ഇങ്ങനെ
കന്റോണ്‍മെന്റ് പ്രദേശത്ത് നിന്ന് കൗമാരക്കാരിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ പൊലിസ് കണ്ടെത്തിയിരുന്നു. ഇതിനെ പിന്തുടര്‍ന്ന പൊലിസിന് പ്രതി പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ തോട്ടത്തിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്തു നിന്ന് ഒരു ബാഗും ലഭിച്ചു. ഇതില്‍ ഒരാളുടെ പേരും ഫോണ്‍ നമ്പറും എഴുതിയ ഒരു ബുക്ക് ഉണ്ടായിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താന്‍ പൊലിസിനെ സഹായിച്ചത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയുമായി താന്‍ അടുപ്പത്തിലായിരുന്നെന്ന് ദീപക് പറഞ്ഞു. ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് തങ്ങളുടെ ബന്ധം ആരംഭിച്ചതെന്നുമാണ് ദീപക് പറഞ്ഞത്.
എന്നാല്‍, നവംബര്‍ 30ന് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ 17കാരി തന്നെ വിവാഹം കഴിക്കാന്‍ ദീപക്കിനെ സമ്മര്‍ദം ചെലുത്തി. പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടിയെന്നും പൊലിസ് വ്യക്തമാക്കി.
a 17-year-old girl was allegedly killed by a soldier after she resisted pressure to marry him. police have launched an investigation into the incident and further details are awaited.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."