HOME
DETAILS

യുഎഇയില്‍ വായ്പ ലഭിക്കാന്‍ ഇനി മിനിമം സാലറി പരിധിയില്ല; സെന്‍ട്രല്‍ ബാങ്ക് പുതിയ നിര്‍ദേശം പുറത്തിറക്കി

  
Web Desk
November 18, 2025 | 6:58 AM

UAE central bank scraps minimum salary requirement for loans

അബുദാബി: യുഎഇയില്‍ വ്യക്തിഗത വായ്പ (പേഴ്‌സണല്‍ ലോണ്‍) ലഭിക്കാന്‍ ഇതുവരെ നിര്‍ബന്ധമായിരുന്ന കുറഞ്ഞ ശമ്പള നിബന്ധന (minimum salary requirement) റദ്ദാക്കി. വര്‍ഷങ്ങളായി മിക്ക ബാങ്കുകളും പാലിച്ചിരുന്ന 5,000 ദിര്‍ഹം എന്ന മിനിമം ശമ്പള പരിധിയാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നിര്‍ദേശത്തോടെ ഒഴിവാക്കിയിരിക്കുന്നത്. ഇനി ഓരോ ബാങ്കുകളും തങ്ങളുടെ ആഭ്യന്തര നയങ്ങള്‍ അനുസരിച്ച് വായ്പയ്ക്കുള്ള ശമ്പള യോഗ്യത നിശ്ചയിക്കാമെന്ന് സെന്‍ട്രല്‍ ബാങ്ക് (CBUAE) പുറത്തിറക്കിയ സര്‍കുലറില്‍ പറയുന്നു. ഇതോടെ കുറഞ്ഞ വരുമാനക്കാരും 'കാഷ് ഓണ്‍ ഡിമാന്‍ഡ്' സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രാപിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ മാറ്റം മൂലം, യുവാക്കളും കുറഞ്ഞ ശമ്പളക്കാര്‍ക്കും, വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കും യുഎഇയില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാകും. ഈ അക്കൗണ്ടുകള്‍ സെന്‍ട്രല്‍ ബാങ്കിന്റെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (WPS) സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍, ബ്ലൂകോളര്‍ തൊഴിലാളികളുടെയും മറ്റ് കുറഞ്ഞ വരുമാനക്കാരുടെയും ശമ്പളം ക്രെഡിറ്റ് ചെയ്തതോടൊപ്പം തന്നെ ബാങ്കുകള്‍ക്ക് ഇഎംഐകള്‍ ഓട്ടോ ക്രെഡിറ്റ് ആയി പിടിക്കാനും കഴിയും.
രാജ്യത്തെ ധനസേവന മേഖലയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള നയം നടപ്പാക്കാനും സുരക്ഷിതവും നിയന്ത്രിതവുമായ ബാങ്കിംഗ് സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം.

The Central Bank of the UAE (CBUAE) has instructed banks to abolish the long-standing minimum salary requirement for obtaining personal loans, a threshold that had typically been set at Dh5,000 across most banks for many years. Under the new directive, each bank will determine its own salary criteria according to internal policies, allowing low-income earners greater access to financial services, including “cash on demand”.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ച 17 കാരിയെ സൈനികന്‍ കഴുത്തറുത്ത് കൊന്നു

National
  •  an hour ago
No Image

എന്‍ ശക്തന്‍ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

Kerala
  •  an hour ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് അറിയാം | Indian Rupee in 2025 November 18

Economy
  •  2 hours ago
No Image

ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയായ 14 കാരിയെ പീഡിപ്പിച്ചു; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Kerala
  •  2 hours ago
No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  3 hours ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  3 hours ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  3 hours ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  3 hours ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  4 hours ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  4 hours ago