ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മനുഷ്യന്റെ കാല്‍; സ്ഥലത്ത് പൊലിസ് പരിശോധന
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ പാളത്തില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ്മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇതോടെ റെയില്‍വേ പൊലിസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തില്‍ കിടന്നിരുന്നത്. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് പാളത്തില്‍ കാല്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിന്‍ ആലപ്പുഴയില്‍ എത്തിയത്. തുടര്‍ന്ന് മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് സൂചന. പുരുഷന്റെ കാലാണെന്നും സംശയമുണ്ട്.
English summary: A human leg was discovered on the railway tracks at Alappuzha Railway Station, sparking an investigation by the Railway Police. The severed portion of the leg, below the knee, was found on the second platform of the station after an Ernakulam-MEMU train passed through.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."