ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതം; കേന്ദ്രസേന ഇന്നെത്തും, ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍
ശബരിമല: ശബരിമലയില്‍ അപകടകരമായ രീതിയില്‍ ഭക്തജനത്തിരക്കെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. മുന്നൊരുക്കങ്ങളുടെ അപര്യാപ്തത കൊണ്ടാണ് തിരക്ക് നിയന്ത്രണാതീതമയത്. സംസ്ഥാനത്ത് ആവശ്യപ്പട്ടെ കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം നടത്തുന്നത്. ഇതിനായി പമ്പയിലെ സ്‌പോട്ട് ബുക്കിങിന് പുറമെ നിലയ്ക്കലിലും സ്‌പോട്ട് ബുക്കിങ് തുടങ്ങും. കുടിവെള്ളം, മാലിന്യം, വെളിച്ചം എന്നിവ പരിഹരിക്കുന്നതുള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പൊലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്‌പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ട്മണിവരെ നീട്ടി. മണിക്കൂറുകളോളമാണ് ഭക്തര്‍ ഇന്ന് ക്യൂ നിന്നത്. പമ്പയില്‍ നിന്ന് ഏഴ് മണിക്കൂറോളമെടുത്താണ് ഭക്തര്‍ നടപന്തലിന് മുകളിലെത്തിയത്.നിയന്ത്രണങ്ങള്‍ എല്ലാം മറികടന്ന് ഭക്തര്‍ നടപന്തലിലേക്ക് എത്തുകയായിരുന്നു. നടപ്പന്തല്‍ ഭക്തരെക്കൊണ്ട് നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോവാന്‍ കഴിയാതെ വന്നു. തിരക്ക് കാരണം പലവഴിയിലൂടെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ല.
അതേസമയം, മുന്നൊരുക്കങ്ങളില്‍ അപാകതയില്ലെന്നും ക്രമാതീതമായി ആളുകള്‍ എത്തിയതാണ് പ്രശ്‌നമായതെന്നും എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ആവശ്യത്തിന് പൊലിസിനെ നിയമിച്ചിട്ടുണ്ട്. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
English summary: A severe and uncontrollable rush of devotees has been reported at the Sabarimala Sannidhanam, according to Travancore Devaswom Board President K. Jayakumar. He stated that inadequate preparations and the delay in deploying central forces requested by the state contributed to the situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."