പല തവണ ഹോണ്‍ അടിച്ചിട്ടും മാറിക്കൊടുത്തില്ല; ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കി കാര്‍
തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന്റെ വഴി മുടക്കി കാര്‍ ഡ്രൈവര്‍. ശനിയാഴ്ച രാത്രി 10.15 ന് പേരൂര്‍കടയ്ക്കും വഴയിലയ്ക്കും ഇടയിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയനാകുന്ന രോഗി അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് വട്ടപ്പാറ എസ്‌യുടി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം എസ്.കെ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് മുന്നിലാണ് തടസ്സമുണ്ടാക്കിയത്.
ഏറെ നേരം മാര്‍ഗ തടസ്സമുണ്ടാക്കിയാണ് കാര്‍ ആംബുലന്‍സിനെ പോകാന്‍ അനുവദിച്ചത്. ഹോണ്‍ പലതവണ അടിച്ചിട്ടും കാര്‍ വഴിമാറി കൊടുത്തില്ല. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ആംബുലന്‍സ് അധികൃതര്‍ ഇതുവരെ പൊലിസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
A car driver allegedly blocked the path of an ambulance carrying a critically ill patient in Thiruvananthapuram. The incident occurred around 10:15 PM on Saturday between Peroorkada and Vazhail. The ambulance was transporting an unconscious dialysis patient from Vattappara SUT Hospital to SK Hospital when the car obstructed its path.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."