എസ്.ഐ.ആറിനെതിരെ സി.പി.എമ്മും സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തിലെ എസ്.ഐ.ആറിനെതിരെ സി.പി.എമ്മും സുപ്രിം കോടതിയില്‍. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സുപ്രിം കോടതിയില്‍ ഹരജി നല്‍കി.
എസ്.ഐ.ആര്‍ ഭരണഘടനാ വിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സി.പി.എം ഹരജിയില്‍ ആവശ്യപ്പെടുന്നു.
എസ്.ഐ.ആര്‍ റദ്ദാക്കണമെന്ന് നേരത്തെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
the cpm has filed a petition in the supreme court challenging the kerala sir, calling it unconstitutional and requesting a stay on the voter list revision during the ongoing local body election process. earlier, the muslim league and congress had also approached the supreme court seeking to cancel the sir.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."