HOME
DETAILS

ബിഹാര്‍: മുസ്ലിം ജനസംഖ്യ 17; എം.എല്‍.എമാരുടെ പങ്കാളിത്തം 4.5 ശതമാനം

  
November 19, 2025 | 2:34 AM

Bihar Muslim population 17 MLA participation 45 percent

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍.ഡി.എയുടെ വിജയം സംസ്ഥാനത്തെ മുസ്ലിം എം.എല്‍.എമാരുടെ പങ്കാളിത്തത്തില്‍ വന്‍ ഇടിവിന് കാരണമായി. കഴിഞ്ഞ (2020) നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 243 നിയമസഭാ സീറ്റുകളിലേക്ക് 19 മുസ്ലിം എം.എല്‍.എമാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ആകെ 11 മുസ്ലിം സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2020 ലെ നിയമസഭാ പ്രാതിനിധ്യത്തെക്കാള്‍ 42% കുറവാണ്. 2000ന് ശേഷം ഇതാദ്യമായാണ് സംസ്ഥാന നിയമസഭയില്‍ മുസ്ലിം പ്രാതിനിധ്യം ഇത്രയും കുറഞ്ഞത്. 

ബിഹാറിലെ 2022ലെ ജാതി സെന്‍സസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 17.7 ശതമാനം മുസ്ലിംകളാണ്. ഇതാകട്ടെ അന്നത്തെ ജനസംഖ്യാ കണക്ക് പരിഗണിക്കുകയാണെങ്കില്‍ 10 ശതമാനത്തിലും താഴെയാണ്. ആകെയുള്ള പത്ത് മുസ്ലിം എം.എല്‍.എമാരില്‍ അഞ്ചും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) അംഗങ്ങളായി വിജയിച്ചവരാണ്. രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ടിക്കറ്റില്‍ മത്സരിച്ച മൂന്നും കോണ്‍ഗ്രസ്സിന്റെ രണ്ടും സ്ഥാനാര്‍ഥികളും വിജയിച്ചു. ഭരണകക്ഷിയായ ജെ.ഡി.യുവില്‍നിന്ന് ഒരു മുസ്ലിമും വിജയിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ മത്സരിച്ച മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. ആകെ മത്സരിച്ചവരില്‍ 11.8 ശതമാനം മാത്രമാണ് മുസ്ലിംകള്‍. ഇതില്‍ സ്വതന്ത്രരെ ഒഴിവാക്കിയാല്‍ 7.6 ശതമാനം പേര്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി മത്സരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  14 days ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  14 days ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  15 days ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  15 days ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  15 days ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  15 days ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  15 days ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  15 days ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  15 days ago
No Image

മദീനയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Saudi-arabia
  •  15 days ago