ജനസംഖ്യ വെറും ഒന്നര ലക്ഷം! കുഞ്ഞൻ രാജ്യം ലോകകപ്പിലേക്ക്; ചരിത്രമെഴുതി കുറസാവോ
2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി കുറസാവോ. ലോകകപ്പ് യോഗ്യതയിൽ ജമൈക്കക്കെതിരെയുള്ള മത്സരം സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയാണ് കുറസാവോ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. മത്സരത്തിൽ ഇരു ടീമുകളും ഗോളൊന്നും നേടാതെ പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. ഗ്രൂപ്പ് ബിയിൽ 12 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് കുറെസാവോ ലോകകപ്പിലേക്ക് മുന്നേറിയത്. ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് കുറസാവോയുടെ മുന്നേറ്റം.
ഇതോടെ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമായും കുറസാവോ മാറി. 1,56,000 മാത്രം ജനസംഖ്യയാണ് ഈ രാജ്യത്തുള്ളത്. ഐസ്ലാൻഡിനെ മറികടന്നാണ് കുറസാവോയുടെ നേട്ടം. 2018 ലോകകപ്പിലായിരുന്നു ഐസ്ലാൻഡ് യോഗ്യത നേടിയിരുന്നത്. 3,50,000തിലധികം ജനസംഖ്യയാണ് ഐസ്ലാൻഡിൽ ഉള്ളത്.
കുറസാവോക്ക് പുറമെ കോൺകാകാഫിൽ നിന്നും രണ്ട് രാജ്യങ്ങളും ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഹെയ്തി, പനാമ എന്നീ രാജ്യങ്ങളാണ് യോഗ്യത നേടിയത്. യു.എസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങളാണ് പങ്കെടുക്കുക.
2026 ലോകകപ്പിൽ ഇതുവരെ യോഗ്യത നേടിയ രാജ്യങ്ങൾ
കാനഡ, മെക്സിക്കോ, യു.എസ്, ഓസ്‌ട്രേലിയ, ഇറാൻ, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാൻ, ജപ്പാൻ, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, മൊറോക്കോ, സെനഗൽ, ദക്ഷിണാഫ്രിക്ക, ടുണീഷ്യ, അൾജീരിയ, കേപ്പ് വെർഡെ, ഈജിപ്ത്, ഘാന, ഐവറി കോസ്റ്റ്, ന്യൂസിലാൻഡ്, ഹെയ്തി, പനാമ, കുറസാവോ, പരാഗ്വ, ഉറുഗ്വായ്, അർജന്റീന, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, നോർവേ, പോർച്ചുഗൽ, സ്കോട്ട്ലൻഡ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്.
Curacao has qualified for the 2026 FIFA World Cup. Curacao secured its place in the World Cup after a draw against Jamaica in the World Cup qualifiers. With this, Curacao also became the country with the smallest population to qualify for the World Cup. The country has a population of only 1,56,000. Curacao's achievement overtook Iceland.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."