HOME
DETAILS

രാഹുല്‍ ചെയ്തത് നിഷ്ഠൂരമായ കാര്യം, എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

  
January 11, 2026 | 6:38 AM

minister-v-sivankutty-demands-resignation-rahul-mankootathil-arrest

പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മന്ത്രി വി.ശിവന്‍കുട്ടി. രാഹുല്‍ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. 

രാഹുലിന് ഇപ്പോഴും കോണ്‍ഗ്രസ് പിന്തുണയുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാഹുലിനെതിരെ ഡസന്‍ കണക്കിന് പരാതികള്‍ വരുന്നുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഇനിയെങ്കിലും എം.എല്‍.എ സ്ഥാനം മറയായി ഉപയോഗിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കണം. കോണ്‍ഗ്രസ് തന്നെയാണ് ഉത്തരവാദിത്വം ഏല്‍ക്കേണ്ടതെന്നും സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും കര്‍ശനമായ നടപടിയിലേക്ക് പോകാന്‍ കോണ്‍ഗ്രസ് ഭയക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, രാഹുല്‍ സ്വയം എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമായിരുന്നുവെന്ന് കെ.മുരളീധരനും പ്രതികരിച്ചു. രാഹുലിനെതിരെ നടപടി എടുക്കേണ്ട സമയത്ത് എടുത്തിട്ടുണ്ട്. പുറത്താക്കിയ ആളെ കുറിച്ച് ഇനി കൂടുതല്‍ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആദ്യ രണ്ട് കേസുകളിലും മുന്‍കൂര്‍ ജാമ്യം നേടിയ രാഹുലിനെ ഇന്നലെ അര്‍ധരാത്രി പാലക്കാട് കെ.പി.എം ഹഹോട്ടലിലെത്തി പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. 

 

 

Kerala Minister V. Sivankutty has strongly reacted to the arrest of Palakkad MLA Rahul Mankootathil, stating that the alleged acts are brutal and that Rahul should immediately resign from his MLA position. Speaking in Thiruvananthapuram, the minister accused the Congress party of continuing to support Rahul despite serious allegations against him.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  6 hours ago
No Image

പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്തും, അന്വേഷണത്തോട് സഹകരിക്കുന്നില്ല: റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  6 hours ago
No Image

ഇന്ത്യയെ വീഴ്ത്താൻ കിവീസ് നിരയിൽ 'തമിഴ് പയ്യൻ' ആദിത്യ അശോക്

Cricket
  •  6 hours ago
No Image

അനിയന്റെ ജന്മദിനത്തിന് പോലും പോകാൻ കഴിഞ്ഞില്ല: 2.7 കോടിയുടെ ശമ്പളം വേണ്ട, 'സ്വപ്നജോലി' വലിച്ചെറിഞ്ഞ് 22-കാരൻ

International
  •  6 hours ago
No Image

രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് തണുത്ത് മരിച്ചു

International
  •  7 hours ago
No Image

പേര് ചോദിച്ചുറപ്പിച്ചു, പിന്നാലെ തലയിലേക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർത്തു; യുവതിയുടെ കൊലപാതകത്തിന് പിന്നിൽ പകപോക്കലോ?

crime
  •  7 hours ago
No Image

വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്; പോരാട്ടം കടുപ്പിച്ച് എൽഡിഎഫും യുഡിഎഫും

Kerala
  •  7 hours ago
No Image

തളരാൻ എനിക്ക് കഴിയില്ല, മക്കൾക്കായി ഞാൻ ഈ പോരാട്ടവും ജയിക്കും; വിവാഹമോചനത്തെക്കുറിച്ച് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം

Others
  •  7 hours ago
No Image

മടങ്ങിവരവിൽ വീണ്ടും വിധി വില്ലനായി; പരിശീലനത്തിനിടെ പരുക്ക്, കണ്ണീരോടെ പന്ത് കളം വിടുന്നു

Cricket
  •  8 hours ago
No Image

മിനിറ്റുകൾ കൊണ്ട് എത്തേണ്ട ദൂരം, പിന്നിട്ടത് 16 വർഷം; 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ ഒടുവിൽ ഉടമയുടെ കൈകളിൽ

International
  •  8 hours ago