HOME
DETAILS

43 വർഷത്തെ പ്രവാസാനുഭവങ്ങളുമായി ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക്; ദുബൈ കെ.എം.സി.സി യാത്രയയപ്പ് നൽകി

  
January 11, 2026 | 6:07 AM

dubai-kmcc-farewell-chemmukkan-yahumon-haji-43-years-uae

ദുബൈ: 43 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഹാജിക്ക് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഡോ. അൻവർ അമീൻ അധ്യക്ഷനായി. ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. സി.വി.എം വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി. കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് ജന.സെക്രട്ടറി സലാം വളാഞ്ചേരി, ദുബൈ സുന്നി സെന്റർ ജന.സെക്രട്ടറി ഷൗക്കത്തലി ഹുദവി, ഹുസൈനാർ ഹാജി എടച്ചാക്കൈ, അഡ്വ. സാജിദ് അബൂബക്കർ, സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, എ.സി ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ഒ.മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ.ഷുക്കൂർ, സമദ് ചാമക്കാല, നാസർ മുല്ലക്കൽ, ഷഫീക് സലാഹുദ്ദീൻ പ്രസംഗിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ സ്വാഗതം പറഞ്ഞു. ചെമ്മുക്കൻ യാഹുമോൻ ഹാജി മറുപടി പ്രസംഗം നടത്തി.

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ, യാഹുമോൻ ഹാജിക്ക് കൈമാറി. വിവിധ ജില്ലാ കമ്മിറ്റികൾക്ക് വേണ്ടി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, ടി.ആർ ഹനീഫ്, സൈനുദ്ദീൻ ചേലേരി, സിദ്ദീഖ് കാലൊടി, മൊയ്തു മക്കിയാട്, ജംഷാദ് മണ്ണാർക്കാട്, അബ്‌ദുസമദ് എറണാകുളം, ഷിബു കാസിം, ഷെഹീർ കൊല്ലം, പി.പി സുലൈമാൻ തുടങ്ങിയവർ പൊന്നാട ചാർത്തി.

പ്രവാസിയുടെ സമ്പത്ത് സൗഹൃദവും സേവനവും: ശംസുദ്ദീൻ മുഹ്‌യിദ്ദീൻ 

പ്രവാസിയുടെ ഏറ്റവും വലിയ സമ്പത്ത് വിശാലമായ സൗഹൃദവും, അർപ്പിച്ച സേവനവുമാണെന്നും, കെ.എം.സി.സി പ്രവർത്തകനാകുന്നതിലൂടെ ഇതിനുള്ള അവസരം കൂടുതലായി ലഭിക്കുന്നുവെന്നും ദുബൈ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ അഭിപ്രായപ്പെട്ടു. ചെമ്മുക്കൻ യാഹുമോന് ദുബൈ കെ.എം.സി.സി ഒരുക്കിയ യാത്രയയപ്പ് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീണ്ട കാലത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തിയാൽ പൊതുപ്രവർത്തന രംഗത്ത് ഒരു മുതൽക്കൂട്ടായി മാറാൻ ഇത്തരം പ്രവർത്തകർക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെമ്മുക്കൻ യാഹുമോൻ ഈ രീതിയിൽ അനുഭവ സമ്പത്തിനുടമയാണ്. പാണക്കാട് തങ്ങന്മാരുമായുള്ള ആത്മബന്ധമാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്നും ശംസുദ്ദീൻ മുഹ്‌യിദ്ദീൻ പറഞ്ഞു.

English Summary: After 43 years of expatriate life in the UAE, Dubai KMCC State Vice President Chemmukkan Yahumon Haji is returning to Kerala. The Dubai KMCC State Committee organized a warm farewell ceremony chaired by President Dr. Anwar Ameen and inaugurated by Shamsudheen Bin Mohideen. Speakers at the event highlighted Yahumon Haji’s long-standing dedication to social service and his close ties with the Panakkad Thangal family. During the ceremony, various district committees and leaders honored his contributions with mementos and traditional shawls.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  2 days ago
No Image

സ്വയം പ്രതിരോധത്തിന് പരിധികളില്ല; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി അബ്ബാസ് അരാഗ്‌ചി

International
  •  2 days ago
No Image

സഞ്ജു 'സൂപ്പർ' ഷോ; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഈഡൻ ഗാർഡൻസിനെ ആവേശം കൊള്ളിച്ച് മലയാളി കരുത്ത്

Cricket
  •  2 days ago
No Image

അമേരിക്കൻ-ബ്രിട്ടീഷ് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം; തകർത്തെന്ന് ഇറാൻ സേന

International
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

Kerala
  •  2 days ago
No Image

'അവർക്ക് സംസാരിക്കണം, ഞാൻ സമ്മതിച്ചു'; ഇറാന്റെ പുതിയ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

International
  •  2 days ago
No Image

ഓഹരി വിപണിയിൽ 'വൻലാഭം' വാഗ്ദാനം; മാരാരിക്കുളത്ത് 85-കാരന് 19.62 ലക്ഷം രൂപ നഷ്ടമായി

crime
  •  2 days ago
No Image

ഇറാൻ മിസൈലുകളെ സഊദി പ്രതിരോധിച്ചത് അമേരിക്കൻ നിർമ്മിത പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച്, രാജ്യം അതീവ ജാഗ്രതയിൽ

Saudi-arabia
  •  2 days ago
No Image

അബൂദബിയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആശ്വാസം; താമസസൗകര്യം നീട്ടിനൽകാൻ സർക്കാർ ഉത്തരവ്; ഹോട്ടൽ ബില്ലുകൾ ടൂറിസം വകുപ്പ് അടയ്ക്കും

uae
  •  2 days ago