രാഹുലിനെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു, ജനറല്‍ ആശുപത്രി വളപ്പില്‍ ഡി.വൈ.എഫ്.ഐ-യുവമോര്‍ച്ച പ്രതിഷേധം
പത്തനംതിട്ട: ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യുവമോര്‍ച്ചയും. രാഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്.
രാഹുലിനെ പുറത്തിറക്കാന്‍ കഴിയാത്ത വിധത്തില്‍ വാഹനം പ്രതിഷേധക്കാര്‍ വളഞ്ഞിരുന്നു. സുരക്ഷയ്ക്കായി വന്‍ പൊലിസ് സന്നാഹം ആശുപത്രി പരിസരത്ത് ഒരുക്കിയിരുന്നു. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു. ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിന് നേരെ കൈയ്യേറ്റ ശ്രമവും ഉണ്ടായി.
ഇതിനിടെ പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാഹുല്‍ ഇറങ്ങിവരാന്‍ കാത്തിരിക്കുകയാണെന്നും പൊതിച്ചോര്‍ കൊടുത്തിട്ടേ ജയിലിലേക്ക് വിടൂ എന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതികരിച്ചു.
ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാഹുലിനെ ആറര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം ജനുവരി 21 വരെ നീട്ടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാമതൊരു പരാതി ലഭിച്ചത്. പത്തംതിട്ട സ്വദേശിയായ യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.
DYFI and Yuvamorcha activists staged protests against Palakkad MLA Rahul Mankootathil when he was brought to the Pathanamthitta General Hospital for a medical examination following his arrest in a rape case. Protesters gathered outside the hospital, raising slogans and surrounding the police vehicle, preventing Rahul from being brought out immediately.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."