മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ പത്തനംതിട്ട എ.ആര്‍ ക്യാംപില്‍ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിയായ യുവതി ഇ- മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി 12.30 ഓടെ അതീവ രഹസ്യമായാണ് രാഹുലിനെ പാലക്കാട്ടെ റോബിന്‍സന്‍ റോഡിലെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. . വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.
കുട്ടി വേണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഗര്‍ഭിണി ആയതോടെ അസഭ്യം പറഞ്ഞ് അപമാനിച്ചു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകുമെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞെന്നും യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭിണി ആയപ്പോള്‍ ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും, ലാബ് രാഹുലിനോട് സാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഗര്‍ഭം അലസി. വിവരമറിയിക്കാന്‍ രാഹുലിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തെന്നും യുവതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
Palakkad MLA Rahul Mankootathil has been arrested in connection with a third rape case. The arrest was formally recorded while he was being questioned at the Pathanamthitta AR Camp. Police took him into custody around midnight from a hotel on Robinson Road in Palakkad through a special operation conducted in secrecy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."