ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെ പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.തിരുവനന്തപുരത്ത് രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രണ്ട് തവണ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് പത്മകുമാര്‍ സമയം നീട്ടിച്ചോദിക്കുകയായിരുന്നു. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിലപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ എട്ടാം പ്രതിയാണ് പത്മകുമാര്‍. കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിന് എതിരാണെന്നാണ് വിവരം. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളടക്കം എസ്.ഐ.ടി വിശദമായി അന്വേഷിച്ചുവരികയാണ്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസു എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
English summary: a. Padmakumar, former president of the Travancore Devaswom Board and the 8th accused in the Sabarimala gold theft case, has been arrested. He appeared before the Special Investigation Team (SIT) at a secret location in Thiruvananthapuram around 10 AM today for questioning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."