HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടന്‍?

  
November 20, 2025 | 9:44 AM

sabarimala-gold-theft-padmakumar-questioned-sit-high-court-orders-probe

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രണ്ട് തവണ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് പത്മകുമാര്‍ സമയം നീട്ടിച്ചോദിക്കുകയായിരുന്നു. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിലപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ എട്ടാം പ്രതിയാണ് പത്മകുമാര്‍. കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിന് എതിരാണെന്നാണ് വിവരം. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളടക്കം എസ്.ഐ.ടി വിശദമായി അന്വേഷിച്ചുവരികയാണ്. 

ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസു എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. 

അതേസമയം, 2019ല്‍ ശ്രീകോവിലിന്റെ പ്രധാന വാതിലുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും പെരുമാറ്റവും കോടതി ഉത്തരവുകളും ദേവസ്വം മാനുവലും മറികടന്നതായി ആരോപിക്കപ്പെടുന്ന ബോര്‍ഡിന്റെ നടപടികളും അന്വേഷിക്കാന്‍ ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണമോഷണം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തോട് (എസ്.ഐ.ടി) ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്‍ണം പൂശിയ ചെമ്പ് ആവരണങ്ങള്‍ സെപ്റ്റംബര്‍ മൂന്നിന് മുന്‍കൂര്‍ ജുഡീഷ്യല്‍ അനുമതിയില്ലാതെ നീക്കം ചെയ്ത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കിയാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ, ദ്വാരപാലക വിഗ്രഹങ്ങളുടെ ചെമ്പ് ആവരണങ്ങള്‍, വശങ്ങളിലെ ഫ്രെയിമുകള്‍, ലിന്റല്‍, ക്ഷേത്രത്തിലെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സ്വര്‍ണം പൂശിയതിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കാന്‍ കോടതി എസ്.ഐ.ടിയോട് നിര്‍ദേശിച്ചിരുന്നു.

എസ്.ഐ.ടി നല്‍കിയ ഒരുകൂട്ടം രേഖകളും രജിസ്റ്ററുകളും പരിശോധിച്ച ശേഷം, 2019ല്‍ ശ്രീകോവിലിന്റെ പ്രധാന വാതിലില്‍ നടത്തിയ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ഗുരുതരമായ പൊരുത്തക്കേടുകള്‍ കോടതി ശ്രദ്ധിച്ചു. 2018ല്‍, ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെ അളവുകള്‍ എടുക്കാന്‍ പോറ്റി നന്ദന്‍ എന്ന മരപ്പണിക്കാരനെ ഏര്‍പ്പാടാക്കിയിരുന്നു. നട തുറന്നിരിക്കുന്ന സമയത്ത് നന്ദന്‍ സന്നിധാനത്ത് എത്തിയപ്പോള്‍, കീഴ്ശാന്തികള്‍ എളുപ്പത്തില്‍ വേര്‍പെടുത്താവുന്ന വാതിലുകള്‍ നീക്കം ചെയ്ത് അളവെടുക്കുന്നതിനായി അദ്ദേഹത്തിന് കൈമാറി. വാതിലുകള്‍ പിന്നീട് സ്ഥാനത്ത് നിന്നും മാറ്റി. ശ്രീകോവിലിനായി ഒരു പുതിയ തടിവാതില്‍ നിര്‍മിച്ച ശേഷം, അത് ചെമ്പ് പൂശുന്നതിനായി ഹൈദരാബാദിലേക്കും തുടര്‍ന്ന് സ്വര്‍ണം പൂശുന്നതിനായി ചെന്നൈയിലേക്കും അയച്ചു.

2019 മാര്‍ച്ച് 3ന് തയാറാക്കിയ ഒരു മഹസറില്‍ വാതിലുകള്‍ സ്വര്‍ണം പൂശാന്‍ 324.400 ഗ്രാം സ്വര്‍ണം ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് പൂശല്‍ പൂര്‍ത്തിയായെങ്കിലും 2019 മാര്‍ച്ച് 11ന് മാത്രമാണ് സന്നിധാനത്ത് വാതിലുകള്‍ നിര്‍മിച്ചത്. ഈ കാലയളവില്‍ വാതിലുകള്‍ പോറ്റിയുടെ കസ്റ്റഡിയില്‍ തുടര്‍ന്നപ്പോള്‍, കോട്ടയത്തെ ഇളമ്പള്ളി ക്ഷേത്രത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചു. അതില്‍ ഒരു നടനും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും പങ്കെടുത്തു.

സ്ഥാപിത രീതിയും ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് മാനുവലും അനുസരിച്ച്, ശ്രീകോവിലിന്റെ വാതില്‍ അറ്റകുറ്റപ്പണികള്‍ മരാമത്ത് വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ നടത്തണമെന്ന് കോടതി നിരീക്ഷിച്ചു. എങ്കിലും ഈ കേസില്‍, പ്രധാന വാതിലിന്റെ ജോലികള്‍ നിര്‍വഹിക്കാന്‍ പോറ്റിക്ക് സ്വതന്ത്ര നിയന്ത്രണം നല്‍കിയിരുന്നു. 1998- 99 കാലത്ത് മക്ഡൊവല്‍ കമ്പനി ശ്രീകോവിലിന്റെ മുന്‍വാതിലും അതിനു മുകളിലുള്ള ചിത്രവും 2,519.760 ഗ്രാം 24 കാരറ്റ് സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, അഷ്ടാഭിഷേക കൗണ്ടറിന് സമീപം കണ്ടെത്തിയ വാതിലുകള്‍, മക്ഡൊവല്‍ നല്‍കിയ സ്വര്‍ണം കൊണ്ട് പൊതിഞ്ഞ വാതിലുകളാണോ എന്ന ഗുരുതരമായ ചോദ്യം കോടതി ഉന്നയിച്ചു. സ്വര്‍ണം പൂശിയ യഥാര്‍ഥ പ്രധാന വാതില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ അറിവോടെയോ സമ്മതത്തോടെയോ പോറ്റി എടുത്തുമാറ്റാന്‍ അനുവദിച്ചോയെന്നും പകരം അദ്ദേഹം കൊണ്ടുവന്ന ഒരു വാതില്‍ മാറ്റി 324.400 ഗ്രാം സ്വര്‍ണം മാത്രം പൂശിയതാണോയെന്നും ഉറപ്പാക്കണമെന്നും കോടതി എസ്.ഐ.ടിയോട് നിര്‍ദേശിച്ചു.

 

E. Padmakumar, the former president of the Travancore Devaswom Board and the 8th accused in the Sabarimala gold theft case, is being questioned by the Special Investigation Team (SIT) at a secret location in Thiruvananthapuram. Despite receiving two earlier notices, Padmakumar had repeatedly sought more time to appear. Statements from previously arrested accused are reportedly against him, and the SIT is also examining his financial dealings.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് പിഴകൾ അടച്ചില്ലെങ്കിൽ യുഎഇയിൽ നിന്ന് മടങ്ങാനാകില്ലേ?, നിയമം പറയുന്നതിങ്ങനെ

uae
  •  an hour ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

uae
  •  2 hours ago
No Image

മൂടൽ മഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റ് ഉപയോഗിച്ചാൽ 500 ദിർഹം പിഴ; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 hours ago
No Image

'ബി.ജെ.പിയോടാണ് കൂറെങ്കില്‍ പിന്നെ കോണ്‍ഗ്രസില്‍ തുടരുന്നതെന്തിന്'  മോദി സ്തുതിയില്‍ ശശി തരൂരിനെതിരായ വിമര്‍ശനം രൂക്ഷം 

National
  •  3 hours ago
No Image

വി.എം വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനില്‍ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  4 hours ago
No Image

ബോയിം​ഗുമായി 13 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് ഫ്ലൈദുബൈ; 75 പുതിയ വിമാനങ്ങൾ വാങ്ങും

uae
  •  4 hours ago
No Image

'അങ്ങനെയായിരുന്നു, ഇനി സ്പെയിൻ ഇല്ല': മെസ്സിയെ സ്പെയിൻ U20 ടീമിൽ നിന്ന് അർജന്റീനയിലേക്ക് എത്തിച്ചതിങ്ങനെ? മുൻ അർജന്റീനൻ കോച്ച്

Football
  •  4 hours ago
No Image

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത് പത്താംതവണ, ചടങ്ങില്‍ മോദിയും

National
  •  4 hours ago
No Image

ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി 

International
  •  4 hours ago
No Image

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

uae
  •  4 hours ago