മുന്‍ എം.എല്‍.എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; അടാട്ട് നിന്ന് ജനവിധി തേടും
തൃശ്ശൂര്‍: അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുന്‍ എം.എല്‍.എയായിരുന്ന അനില്‍ അക്കര 2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു
2016 ലെ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിച്ചാണ് നിയമസഭയിലെത്തിയത്. എന്നാല്‍ 2021 ല്‍ സി.പി.എം സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും 2003 മുതല്‍ 2010 വരെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
മണ്ഡലം ഉപസമിതി ചേര്‍ന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര മത്സരിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവെച്ചത്.
English summary: Former MLA Anil Akkara will contest in the upcoming panchayat elections from Ward 15 of Adat Grama Panchayat in Thrissur. Akkara previously served as a member of the Adat Panchayat from 2000 to 2010, holding positions as Vice President (2000–2003) and President (2003–2010). He was elected as an MLA from Wadakkanchery in 2016 but lost the 2021 assembly election to CPI(M) candidate Xavier Chittilappilly. The constituency subcommittee has recommended his candidacy for the panchayat elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."