വി.എം വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനില്‍ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്
കോഴിക്കോട്: വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാതായതോടെ അയോഗ്യനായ കോര്‍പറേഷനിലെ കല്ലായി ഡിവിഷനിലെ സ്ഥാനാര്‍ഥിയായ വി.എം വിനുവിന് പകരം പ്രാദേശിക പ്രവര്‍ത്തകനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാര്‍ഥി.
വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യം ചെയ്ത് വിനു നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതായി വന്നത്.
കോഴിക്കോട് കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചേര്‍ത്തെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന മലാപ്പറമ്പ് വാര്‍ഡിലാണ് വി.എം വിനുവിന് വോട്ടില്ലാതായത്. വിനുവിന്റെ ഭാര്യയും മക്കളുമൊന്നും 2020ല്‍ വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ട് ചെയ്തിരുന്നു.
കല്ലായിയില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യാവസാനം ഉയര്‍ന്നുവന്ന പേരുകള്‍ മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് എന്നിവരുടേതായായിരുന്നു. സിറ്റിങ് കൗണ്‍സിലര്‍ എം.സി സുധാമണിയും സീറ്റിനായി രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം തഴഞ്ഞാണ് വിനുവിനെ സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ വാര്‍ഡില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
English summary: The Congress has decided to replace V.M. Vinu, the disqualified candidate for the Kallayi division in Kozhikode Corporation, with a local party worker. Vinu was ruled ineligible because his name was missing from the voters' list. Baiju Kalakkandy, president of the Panniyankara Congress Mandalam, has been named the new candidate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."