ജ്വല്ലറിയില്‍ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യാശ്രമം; പന്തീരാങ്കാവില്‍ യുവതി കസ്റ്റഡിയില്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. പിടിക്കപ്പെട്ടപ്പോള്‍ പെട്രോള്‍ മണമുള്ള സ്‌പ്രേ തളിച്ച യുവതി തീ കൊളുത്താന്‍ ശ്രമം നടത്തി. പിന്നാലെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പൊലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
പെരുവയല്‍ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ് പിടിയിലായത്. ഇവരെ കീഴടക്കുന്നതിനിടെ ജ്വല്ലറി ഉടമ മുട്ടഞ്ചേരി രാജന് വീഴ്ച്ചയില്‍ പരുക്കേറ്റു.
പന്തീരാങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് ഇന്ന് രാവിലെ നാടകീയമായ സംഭവങ്ങളുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു.
ഈ സമയം,കടയുടമ ആഭരണമെടുക്കാന്‍ തിരിഞ്ഞതോടെ ഇവര്‍ ഇയാളുടെ മുഖത്തേക്ക് കൈയ്യില്‍ കരുതിയ പെപ്പര്‍ സ്‌പ്രേ അടിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് മനസിലാക്കിയ ഉടമ യുവതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇവര്‍ ആത്മഹത്യാശ്രമം നടത്തിയത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
English summary: A dramatic attempted robbery took place at a jewellery shop in Pantheerankavu, Kozhikode. A woman who tried to steal ornaments was caught by locals. When confronted, she sprayed a petrol-scented substance and attempted self-immolation, but people at the spot overpowered her and handed her over to the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."