HOME
DETAILS

അധ്യാപകർ വഴക്ക് പറ‍ഞ്ഞു, പഠനത്തിൽ മോശമെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തി; വാൽപാറയിൽ ആത്മഹത്യക്ക് ശ്രമിച്ച പതിനാലുകാരി മരിച്ചു

  
November 20, 2025 | 1:22 PM

tamil nadu schoolgirl dies after suicide attempt following teachers reprimand

തൃശൂർ: അധ്യാപകർ വഴക്ക് പറഞ്ഞതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്‌നാട്ടിലെ വാൽപ്പാറ റൊട്ടിക്കടയിലാണ് സംഭവം. ഇവിടെ ഒരു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച കുട്ടി. 

മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപകർ വഴക്ക് പറഞ്ഞതും, പഠനത്തിൽ മോശമാണെന്ന് പറഞ്ഞ് ക്ലാസ്സിൽ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്.

ഈ സംഭവത്തിനുശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായ കുട്ടി സ്കൂളിൽ പോകാൻ മടിച്ചിരുന്നു. തുടർന്ന്, മാതാപിതാക്കൾ സ്കൂളിൽ പോകാൻ നിർബന്ധിച്ചപ്പോൾ, കുട്ടി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

തുടർന്ന്, ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, സംഭവത്തിൽ കേസെടുത്ത വാൽപ്പാറ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 14-year-old schoolgirl from Valparai, Tamil Nadu, died while undergoing treatment after attempting suicide, reportedly due to a teacher's reprimand. The ninth-grade student from a government higher secondary school was allegedly scolded by a teacher, leading to her drastic action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കുക; വാഹനത്തിന്റെ ലൈറ്റുകൾ ഓണാക്കാനും വേഗം കുറയ്ക്കാനും നിർദ്ദേശം

uae
  •  2 hours ago
No Image

സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി; എ പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരണവുമായി വിഡി സതീശൻ

Kerala
  •  2 hours ago
No Image

ശബരിമല സ്വർണക്കൊള്ള; ഇനിയും ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതിചേർത്ത് തുടർനടപടി സ്വീകരിക്കണം: രാജു എബ്രഹാം

Kerala
  •  2 hours ago
No Image

അബൂദബി എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യ സിം കാർഡ്; ഒപ്പം ആദ്യ 24 മണിക്കൂറിലേക്ക് 10ജിബി ഡാറ്റ

uae
  •  2 hours ago
No Image

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു; 3600 രൂപ ഗുണഭോക്താക്കളുടെ കൈകളിലെത്തും

Kerala
  •  3 hours ago
No Image

മൂന്നാറിൽ വിനോദയാത്രക്കെത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമരണം; 26 കാരിയായ യുവതി മരിച്ചു

Kerala
  •  3 hours ago
No Image

ദേശീയ ദിനം ആഘോഷമാക്കി ഒമാൻ; രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ

oman
  •  3 hours ago
No Image

മഴ പിന്നോട്ടില്ല, ഞായറാഴ്ച്ച വരെ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

1,000 അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ സാമ്പത്തിക പദ്ധതിയുമായി യുഎഇ

uae
  •  4 hours ago