HOME
DETAILS
MAL
മൂന്നാറിൽ വിനോദയാത്രക്കെത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Web Desk
November 20, 2025 | 11:55 AM
ഇടുക്കി: മൂന്നാറിൽ മാട്ടുപ്പെട്ടിക്ക് സമീപം വിനോദയാത്രാ സംഘം സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു. സ്കൂൾ കുട്ടികളുമായി വന്ന വാഹനമാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
തമിഴ്‌നാട്ടിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു.
പരുക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഈ വിദ്യാർഥിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ മറ്റ് കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി.
A jeep carrying tourists, including school children, overturned near Mattupetty in Munnar, resulting in an accident. Details are limited, but reports indicate injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."