HOME
DETAILS

അബൂദബി എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യ സിം കാർഡ്; ഒപ്പം ആദ്യ 24 മണിക്കൂറിലേക്ക് 10ജിബി ഡാറ്റ

  
November 20, 2025 | 12:27 PM

free visitor sim card for international travelers at abu dhabi airport

അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (AUH) എത്തുന്ന എല്ലാ വിദേശ യാത്രക്കാർക്കും സൗജന്യ വിസിറ്റർ സിം കാർഡ് നൽകും. അബൂദബി വിമാനത്താവള അതോറിറ്റിയും (Abu Dhabi Airports) ഇ ആൻഡ് (e&) ഉം ചേർന്നാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ഈ സിം കാർഡിൽ ആദ്യ 24 മണിക്കൂറിലേക്ക് 10GB ഡാറ്റ സൗജന്യമായി ലഭിക്കും. വിമാനത്താവളത്തിൽ ഇറങ്ങുന്ന ഉടൻ തന്നെ സന്ദർശകർക്ക് ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കുക എന്നതാണ് ഇതുവഴി  ലക്ഷ്യമിടുന്നത്.

മാപ്പുകൾ, ടാക്സി ബുക്കിംഗ് (ride-hailing), ഡിജിറ്റൽ പേയ്മെന്റുകൾ, മെസ്സേജിങ് ആപ്പുകൾ, അബൂദബി പാസ് ഉൾപ്പെടെയുള്ള അവശ്യ ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഇത് യാത്രക്കാരെ സഹായിക്കും. 

അബൂദബി എയർപോർട്ടിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കം. ലോകോത്തര നിലവാരമുള്ള യാത്ര അനുഭവം നൽകാനും യാത്ര സുഗമമാക്കാനും ഇത് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. തുടർച്ചയായ മൂന്ന് വർഷം 'ആഗോളതലത്തിൽ ഏറ്റവും മികച്ച അറൈവൽ എയർപോർട്ട്' ആയി സായിദ് അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും യാത്രക്കാർക്ക് വേഗത്തിലുള്ള സേവനം നൽകാനും ഈ സഹകരണം സഹായിക്കുമെന്ന് അബൂദബി എയർപോർട്ട്സ് സിഇഒ എലേന സോർലിനി വ്യക്തമാക്കി.  

സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിലൂടെ വിനോദസഞ്ചാരികൾക്ക് അബൂദബിയിൽ എത്തുന്ന നിമിഷം മുതൽ വീട്ടിലെത്തിയതുപോലെയുള്ള അനുഭവം നൽകാൻ സഹായിക്കുമെന്ന് ഇ ആൻഡ് യുഎഇ സിഇഒ മസൂദ് എം. ഷരീഫ് മഹ്മൂദ് വ്യക്തമാക്കി. 

The Abu Dhabi Airports and e& have partnered to offer complimentary visitor SIM cards with 10GB of free data for the first 24 hours to all international travelers arriving at Zayed International Airport (AUH).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉച്ചയ്ക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'; സംസ്ഥാനത്തെ കോടതികളിൽ ചാവേർ ബോംബ് ഭീഷണി

Kerala
  •  2 days ago
No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  2 days ago
No Image

ലതേഷ് വധക്കേസ്: ഒന്ന് മുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  2 days ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  2 days ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  2 days ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  2 days ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  2 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  2 days ago