ദുബൈയിൽ മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കുക; വാഹനത്തിന്റെ ലൈറ്റുകൾ ഓണാക്കാനും വേഗം കുറയ്ക്കാനും നിർദ്ദേശം
ദുബൈ: ദുബൈയിൽ മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ്. കനത്ത മൂടൽമഞ്ഞ് കാഴ്ച കുറയ്ക്കുന്ന സാഹചര്യമുണ്ട്, ഇത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ, സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജീവനാശത്തിനും വസ്തുവകകൾ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
അതേസമയം, കാലാവസ്ഥയും റോഡിലെ സാഹചര്യങ്ങളും മാറുമ്പോൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസിലെ ട്രാഫിക് വിഭാഗം ഡയറക്ടറായ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ, ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, ഈ സമയത്ത് മൂടൽമഞ്ഞ് സാധാരണമായതിനാൽ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മൂടൽമഞ്ഞുള്ള സമയം വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
കാലാവസ്ഥ ശ്രദ്ധിക്കുക: യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കുകയും, ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പാലിക്കുകയും ചെയ്യുക.
സുരക്ഷിത അകലം: മൂടൽമഞ്ഞുള്ളപ്പോൾ വാഹനങ്ങൾ തമ്മിൽ ആവശ്യമായ അകലം പാലിക്കണം.
വേഗം കുറയ്ക്കുക: വാഹനത്തിന്റെ വേഗത കുറച്ച് ഓടിക്കുക, കാഴ്ച തീരെ കുറവാണെങ്കിൽ സുരക്ഷിതമായ ഒരിടത്ത് വണ്ടി നിർത്തുക.
ലൈറ്റുകൾ ഉപയോഗിക്കുക: അതിരാവിലെ യാത്ര ചെയ്യുമ്പോൾ വാഹനത്തിലെ ലൈറ്റുകൾ നിർബന്ധമായും ഉപയോഗിക്കുക.
ഓവർടേക്കിംഗ് ഒഴിവാക്കുക: ഓവർടേക്കിംഗ് ഒഴിവാക്കുക. ലെയ്ൻ മാറുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിക്കുക.
ഹൈ ബീം ഒഴിവാക്കുക: മറ്റുള്ളവരുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നതിനാൽ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുക.
ഹസാർഡ് ലൈറ്റ് വേണ്ട: വാഹനം ഓടുന്ന സമയത്ത് ഹസാർഡ് ലൈറ്റുകൾ (Hazard Lights) ഉപയോഗിക്കരുത്.
യാത്രക്കായി കൂടുതൽ സമയം നീക്കിവെക്കുക: തിരക്കുകൾ ഒഴിവാക്കാനും ടെൻഷൻ കുറയ്ക്കാനും യാത്രക്കായി കൂടുതൽ സമയം കണ്ടെത്തുക.
ചെറിയ അപകടങ്ങളുണ്ടായാൽ പോലും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ റോഡിൽ ശ്രദ്ധയോടെ നിൽക്കണമെന്നും പൊലിസ് വ്യക്തമാക്കി.
Dubai Police are warning drivers to exercise extreme caution as thick fog blankets the city, reducing visibility and increasing the risk of multi-vehicle collisions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."