HOME
DETAILS

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

  
November 21, 2025 | 1:07 AM

Bahrain Parliament approved proposal to impose strict monitoring on school buses

മനാമ: ബഹ്‌റൈനിലെ സ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കർശന നിരീക്ഷണമേർപ്പെടുത്താനുള്ള നിർദേശത്തിന് പാർലമെൻ്റ് അംഗീകാരം നൽകി. സമീപകാലത്തുണ്ടായ സ്കൂൾ ബസ് അപകടങ്ങൾ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ അടിയന്തര നടപടി ആയാണ് നിർദേശം പുറപ്പെടുവിച്ചത്.  സ്കൂൾ ബസുകൾക്ക് കൂടുതൽ കർശനമായ സുരക്ഷാ നടപടികൾ നിർബന്ധമാക്കാൻ ലക്ഷ്യമിട്ട അടിയന്തര പ്രമേയത്തിന് പാർലമെന്റ് ഇന്നലെ ഐകകണ്ഠ്യേന അംഗീകാരം നൽകി.

സ്റ്റ്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗം ഡോ. മരിയം അൽ ദഹേൻ നയിച്ച അഞ്ച് എംപിമാരുടെ പ്രമേയമാണ് അംഗീകരിച്ചത്. എല്ലാ സ്കൂൾ ബസുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, കൂടാതെ വിദ്യാർത്ഥികളുടെ യാത്രയും ഇറങ്ങലും സുരക്ഷിതമായി ഉറപ്പാക്കുന്നതിനായി ഓരോ ബസിലും പ്രത്യേക അറ്റൻഡറെ നിയമിക്കുക എന്നിവയാണ് നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. പ്രമേയം മന്ത്രിസഭയുടെ പരിശോധനയ്ക്കായി ഔദ്യോഗികമായി വിടുവിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകളിൽ സുരക്ഷാ വീഴ്ചകളെ കുറിച്ച് മാതാപിതാക്കളും അധ്യാപകരും ഉയർത്തുന്ന ആശങ്കകളാണ് പ്രമേയത്തെ പ്രേരിപ്പിച്ചതെന്ന് ഡോ. അൽ ദഹേൻ വ്യക്തമാക്കി.

സ്കൂൾ ട്രാൻസ്‌പോർട്ട് എന്നത് ഒരു സാധാരണ യാത്രയല്ല – അത് വിദ്യാഭ്യാസത്തിന്റെ തന്നെ അവിഭാജ്യ ഘടകമാണ്. അതിനാൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും നിയന്ത്രണവും പരിചരണവും അതിൽ ഉറപ്പുവരുത്തണം- അവർ പറഞ്ഞു.

ബസുകൾക്കുള്ളിലെ മേൽനോട്ടക്കുറവ് വിവിധ രാജ്യങ്ങളിൽ ഗുരുതര സംഭവങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കുട്ടികളെ വാഹനത്തിനുള്ളിൽ മറന്നുപോകുന്നതിൽ നിന്ന് ഡ്രൈവർമാരുടെയും സൂപ്പർവൈസർമാരുടെയും അനാസ്ഥ മൂലമുള്ള പെരുമാറ്റ ലംഘനങ്ങൾ വരെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. രജിസ്റ്റർ ചെയ്യാത്ത ഒരു ഡ്രൈവറുടെ വാഹനത്തിനുള്ളിൽ  കുട്ടിയെ മറന്നുപോയതിനെ തുടർന്ന് ബഹ്‌റൈനിൽ അടുത്തിടെ ഒരു മരണവും സംഭവിച്ചിരുന്നു.

Parliament MPs have approved a proposal to impose strict monitoring on school buses in Bahrain as part of ensuring the safety of children.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  2 hours ago
No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  9 hours ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  9 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  10 hours ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  11 hours ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  11 hours ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  12 hours ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  13 hours ago