HOME
DETAILS

കോടീശ്വര നഗരസഭകളുടെ തിളക്കവുമായി എറണാകുളം; ഭരണം പിടിക്കാൻ വാശിയേറിയ പോരാട്ടം

  
November 22, 2025 | 3:16 AM

heavy competition in eranakulam during local body elections

കൊച്ചി: തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ, സംസ്ഥാനത്ത് ചർച്ചയായി കോടീശ്വര  നഗരസഭകൾ. ഇത്തരം നഗരസഭകളുടെ തലപ്പത്തെത്താൻ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് നടക്കുന്നത്. എറണാകുളത്താണ് കോടീശ്വര നഗരസഭകൾ ഏറെയും. പ്രതിവർഷം 150 കോടി വരുമാനമുള്ള  തൃക്കാക്കര നഗരസഭയും 100 കോടിയിലധികം വരുമാനമുള്ള കളമശ്ശേരി നഗരസഭയും  50 കോടിയിലധികം വരുമാനമുള്ള മരട് നഗരസഭയുമാണ് ചർച്ചയിൽ മുൻപന്തിയിലുള്ളത്.

 144.23 കോടി  വരുമാനമുള്ള തൃക്കാക്കര നഗരസഭയാണ് സമ്പത്തിൽ മുമ്പൻ. സംസ്ഥാന സർക്കാർ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന പദ്ധതികളുടെ ആസ്ഥാനം എന്ന നിലയ്ക്കാണ് നഗരസഭയിലേക്കുള്ള ഈ വരുമാന ഒഴുക്ക്. ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി, കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിയവയെല്ലാം തൃക്കാക്കര നഗരസഭയുടെ പരിധിയിലാണ്. ഈ സ്ഥാപനങ്ങളിലെ  തൊഴിൽ നികുതിയും കെട്ടിട നികുതിയുമാണ് തൃക്കാക്കര നഗരസഭയുടെ ഖജനാവ് നിറയ്ക്കുന്നത്.  2025- 26 സാമ്പത്തിക വർഷം  നഗരസഭയിൽ അവതരിപ്പിച്ചത് 187.9 കോടിയുടെ ബജറ്റാണ് എന്നാൽ ബജറ്റ് നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. 

നഗരഭരണത്തിലെ രാഷ്ട്രീയ വടംവലിയും അസ്ഥിരതയുമാണ് നഗരസഭയിലെ പല പദ്ധതികളും പാതിവഴിയിൽ മുടങ്ങാൻ കാരണം.  കളമശ്ശേരിയെ  സമ്പന്നമാക്കുന്നത് വൻകിട വ്യാപാര കേന്ദ്രങ്ങളാണ്. ലുലുമാൾ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളുള്ളത് ഈ നഗരസഭയിലാണ്. കെട്ടിടനികുതിയും തൊഴിൽ നികുതിയുമാണ് നഗരസഭയുടെ പ്രധാനവരുമാന ശ്രോതസ്സ്. 164 കോടിയാണ് ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയത്. സമ്പത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മരട് നഗരസഭയുടെ സൗഭാഗ്യം വൻകിട  ഫ്ലാറ്റ് സമുച്ചയങ്ങളും സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും ഷോപ്പിങ് മാളുകളും വാഹന ഷോറൂമുകളുമാണ്.  സർക്കാർ ഫണ്ട് മാത്രം ആശ്രയിച്ച് കഴിയുന്ന നഗരസഭകളും ജില്ലയിലുള്ളപ്പോഴാണ് കോടികളുടെ കിലുക്കവുമായി ഈ നഗരസഭകൾ മുന്നിട്ട് നിൽക്കുന്നത്.

As the local body elections near, there is intense competition for leadership in wealthy municipalities, especially in Ernakulam. Key municipalities like Thrikkakara (150 crores income), Kalamassery (100 crores income), and Maradu (50 crores income) are in focus.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

National
  •  an hour ago
No Image

സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു

organization
  •  an hour ago
No Image

വി.എം വിനുവിൻ്റെ സ്ഥാനാർഥിത്വം; പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി യു.ഡി.എഫ്

Kerala
  •  an hour ago
No Image

ദുബൈ റണ്‍ 2025 നാളെ: ശൈഖ് സായിദ് റോഡ് ജനസമുദ്രമാകും

uae
  •  an hour ago
No Image

എസ്.ഐ.ആർ; രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

Kerala
  •  an hour ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ; പരാതിക്കാരനടക്കം ആറുപേർക്ക് എതിരേ എസ്.ഐ.ടി കുറ്റപത്രം

National
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; സൂക്ഷ്മപരിശോധന ഇന്ന്; ലഭിച്ചത് 1,64,427 പത്രികകൾ

Kerala
  •  2 hours ago
No Image

വരുന്നു ന്യൂനമർദ്ദം; ഇന്ന് ഇടിവെട്ടി മഴ പെയ്യും; നാലിടത്ത് യെല്ലോ അലർട്ട്

Kerala
  •  2 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം

National
  •  9 hours ago
No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  10 hours ago