HOME
DETAILS

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

  
November 24, 2025 | 4:18 AM

fire destroys coconut storage building in vanimel kozhikode

 

കോഴിക്കോട്: വാണിമേലില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ച് വന്‍ നാശനഷ്ടം. കോഴിക്കോട് നാദാപുരം വാണിമേലിലാണ് അപകടമുണ്ടായത്. വാണിമേല്‍ പഞ്ചായത്തിലെ അയ്യങ്കിയില്‍ താമസിക്കുന്ന എന്‍.എസ് നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തീപ്പിടിത്തത്തില്‍ നശിച്ചുപോയത്. മൂവായിരത്തോളം തേങ്ങ സംഭരിച്ചിരുന്ന കെട്ടിടത്തിനാണ് ഇന്നലെ ഉച്ചക്ക് രണ്ടോടെ തീപ്പിടിത്തമുണ്ടായത്.

നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് നാദാപുരം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് രണ്ട് യൂനിറ്റ് സേന സംഭവ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രിക്കാനായതും.

തേങ്ങ പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ എം.വി ഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫിസര്‍മാരായ സ്വപ്‌നേഷ്, ഷാഗില്‍, സുദീപ്, ദില്‍റാസ്, സന്തോഷ്, അഭിനന്ദ്, അഖിലേഷ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  an hour ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  an hour ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  an hour ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  an hour ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  an hour ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  2 hours ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  2 hours ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  2 hours ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  2 hours ago