ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍
കോഴിക്കോട്: ലിസ്റ്റില്‍നിന്ന് ആരുടെയൊക്കെ വോട്ടുകള്‍ വെട്ടിമാറ്റിയാലും റോബിന്‍സണ്‍ റോഡിലെ ഈ വീട്ടിലെ കുടുംബാഗങ്ങളുടെ വോട്ട് അത്രവേഗം തള്ളാന്‍ പറ്റില്ല. കാരണം, നാലുതലമുറയായി ഇവരുടെ പേരിന്റെ കൂടെയാണ് വോട്ട് ചേര്‍ന്നുനില്‍ക്കുന്നത്. ബ്രിട്ടീഷ് ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോയില്‍ നിന്നാണ് വോട്ട് എന്ന സ്ഥാനപ്പേരിന്റെ കഥ തുടങ്ങുന്നത്. ജര്‍മന്‍കാരനായ അദ്ദേഹം തന്റെ പേരിന്റെ കൂടെ വോട്ട് എന്ന സ്ഥാനപ്പേര് ചേര്‍ക്കുകയായിരുന്നു. ശേഷം നാലുതലമുറ പിന്നിട്ടിട്ടും കുടുംബം സ്ഥാനപ്പേര് ഉപേക്ഷിച്ചില്ല. ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോയുടെ മകനാണ് ബെസ്റ്റിന്‍ ബോബി വോട്ട്. പ്രദേശത്തെ ആളുകള്‍ ബെസ്റ്റിനെ വോട്ട് എന്നായിരുന്നു ചുരുക്കി വിളിച്ചിരുന്നത്. പിന്നീട് ബെസ്റ്റിന്റെ മകന്‍ ആല്‍ബര്‍ട്ട് വോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
പ്രവാസിയായ ആല്‍ബര്‍ട്ട് വോട്ടാണ് ഇപ്പോള്‍ കുടുംബത്തിലെ നായകന്‍. ആല്‍ബര്‍ട്ടിന്റെ അമ്മ അല്‍ഫോന്‍സ വോട്ട്, ഭാര്യ ജൂലി വോട്ട്, മക്കള്‍ അലിസ്റ്റ ഇഗ്‌നേഷ്യസ് വോട്ട്, അലീഷ മേരി വോട്ട് ഇങ്ങനെ പോകുന്നു പേരിലെ വിശേഷം. ഉച്ചാരണം വോട്ട് എന്നാണെങ്കിലും vogts എന്നാണ് ഇംഗ്ലീഷില്‍ എഴുതുന്നത്. ' ജര്‍മന്‍ പാരമ്പര്യത്തില്‍ വന്ന സ്ഥാനപേരിന്റ ചരിത്രം കൂടുതല്‍പേരും ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അറിയാന്‍ സാധ്യമല്ല. പ്രദേശവാസികള്‍ക്കിടയില്‍ മാത്രം കൗതുകരമായ പേര് പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പായിട്ട് യാതൊരു ബന്ധമില്ലെങ്കിലും വോട്ടുചെയ്യാന്‍ പേരുവിളിക്കുമ്പോളാണ് ഏറ്റവും ശ്രദ്ധിക്കപ്പെടാറുള്ളതെന്ന് സെന്റ് ജോസഫസ് ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ ജൂലി വോട്ട് പറഞ്ഞു. ആഗ്ലോ ഇന്ത്യന്‍ പാരമ്പര്യത്താല്‍ മുന്നോട്ടുപോകുന്ന കുടുംബം വോട്ടെന്ന പേരിനെ അലങ്കാരമായിട്ടുതന്നെ കണക്കാക്കുന്നു.
In Kozhikode, a unique family on Robinson Road stands out for a rare surname that has been passed down for four generations—“Vote.” The story begins with Albert Bartholomew, a German who served as a captain in the British Army. He added the surname “Vote” to his name, and the tradition continued through his descendants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."