അമിത ജോലിഭാരം; ഉത്തർ പ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് ബിഎൽഒ; ഗുരുതരാവസ്ഥയിൽ
ലഖ്നൗ: ഉത്തർ പ്രദേശിലെ ഗോണ്ടയിൽ, എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് ബൂത്ത് ലെവൽ ഓഫിസർ (BLO). ഇന്ന് രാവിലെയായിരുന്നു സംഭവം. അധ്യാപകനായ വിപിൻ യാദവ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
എസ്ഐആർ ജോലികൾ പെട്ടെന്ന് പൂർത്തിയാക്കാനാുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് പരാതി ഉയരുന്നത്. ഉദ്യോഗസ്ഥരുടെ അമിത സമ്മർദ്ദത്തെക്കുറിച്ച് വിപിൻ യാദവ് ഒരു വീഡിയോ ചിത്രീകരിച്ച് അധികാരികൾക്ക് അയച്ചിരുന്നു. വീഡിയോയുടെ ആധികാരികത പൊലിസ് പരിശോധിച്ചുവരികയാണ്. എസ്.ഡി.എം, ബി.ഡി.ഒ എന്നിവർക്കെതിരെയാണ് ഇയാൾ പരാതി നൽകിയിട്ടുള്ളത്.
അതേസമയം, ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇയാളെ ഗോണ്ടയിലെ ആശുപത്രിയിൽ നിന്ന് ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ, ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
എസ്ഐആര്‍ ജോലികളിലെ അമിത സമ്മര്‍ദ്ദത്തെത്തുടർന്ന് ബിഎൽഒമാരുടെ ആത്മഹത്യ രാജ്യത്ത് തുടർക്കഥയാവുകയാണ്. എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് നിരവധി ബിഎല്‍ഒമാരുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളം, ബംഗാൾ, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എസ്ഐആര്‍ ജോലികളിലെ അമിത സമ്മര്‍ദ്ദവും, വീഴ്ച്ചകള്‍ക്കുമെതിരെ കൊല്‍ക്കത്ത നഗരത്തില്‍ ബിഎല്‍ഒമാർ റാലി നടത്തിയിരുന്നു. അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ ഉള്‍പ്പെടുന്ന നൂറ് കണക്കിന് ബിഎല്‍ഒമാരാണ് റാലിയില്‍ അണിനിരന്നത്.
A Booth Level Officer (BLO) and teacher, Vipin Yadav, attempted suicide in Gonda, Uttar Pradesh, reportedly due to stress related to Systematic Internal Review (SIR) duties. The incident occurred this morning, and Yadav's condition is being monitored.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."