ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം
അർജന്റൈൻ ഫുട്ബോളിന് മികച്ച സംഭാവനകൾ നൽകിയ ഇതിഹാസ താരങ്ങളാണ് ലയണൽ മെസിയും ഡീഗോ മറഡോണയും. ഇരുവർക്കും അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ വലിയ സ്ഥാനമാണുള്ളത്. ഇപ്പോൾ ലയണൽ മെസിയെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ് അർജന്റീന താരം ലിയോനാർഡോ ബലേർഡി. മെസിയെ ഡീഗോ മറഡോണയെ പോലെയാണെന്നാണ് ലിയോനാർഡോ ബലേർഡി പറഞ്ഞത്. ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജന്റൈൻ താരം.
''ഒരു താരതമെന്ന നിലയിൽ അദ്ദേഹം വ്യത്യസ്തനാണ്. ഡീഗോ മറഡോണയെ പോലെയാണ് മെസി. മെസി ഇപ്പോഴും ഫുട്ബോളിനെ അർജന്റീനയെ പ്രതിനിധീകരിക്കുന്നു. മറഡോണയെയും മെസിയെയും ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. അദ്ദേഹം കളിക്കുമ്പോൾ തന്നെ നിങ്ങൾ അത് ആസ്വദിച്ചുകൊണ്ടിരിക്കണം'' ലിയോനാർഡോ ബലേർഡി പറഞ്ഞു.
അർജന്റീനക്ക് 1986ലെ ലോകകപ്പ് നേടിക്കൊടുത്തത് മറഡോണയായിരുന്നു. അർജന്റീനയുടെ പരിശീലകനാണ് മറഡോണ പ്രവർത്തിച്ചിട്ടുണ്ട്. 2010 ലോകകപ്പിൽ മറഡോണയുടെ കീഴിലായിരുന്നു അർജന്റീന കളത്തിൽ ഇറങ്ങിയിരുന്നത്. എന്നാൽ ആ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ട് അർജന്റീന പുറത്താവുകയായിരുന്നു.
1986ന് ശേഷം നീണ്ട വർഷക്കാലം അർജന്റീനക്ക് ലോക കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നീണ്ട കാലത്തേ അവസാനിപ്പിച്ചുകൊണ്ട് 2022ലെ ലോകകപ്പ് അർജന്റീന സ്വന്തമാക്കിയത് മെസിയുടെ മികവിലായിരുന്നു. 2022ൽ ഫ്രാൻസിനെ കീഴടക്കിയാണ് മെസിയും സംഘവും ലോകത്തിന്റെ നെറുകയിൽ എത്തിയത്. ലോകകപ്പിന് പുറമെ അർജന്റീന സമീപകാലങ്ങളിൽ നാല് കിരീടങ്ങളാണ് സ്വന്തമാക്കിയത്. രണ്ട് കോപ്പ അമേരിക്ക, ഫൈനൽ സീമ എന്നീ കിരീടങ്ങളാണ് അർജന്റീന ലോകകപ്പിന് പുറമെ സ്വന്തമാക്കിയത്.
Lionel Messi and Diego Maradona are legendary players who have made great contributions to Argentine football. Both of them have a big place in the history of Argentine football. Now, Argentine player Leonardo Balerdi has spoken in praise of Lionel Messi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."