HOME
DETAILS

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

  
Web Desk
November 29, 2025 | 9:00 AM

Sergio Aguero has praised Argentine legend Lionel Messi

അർജന്റൈൻ ഇതിഹാസം ലയണൽ മെസിയെ പ്രശംസിച്ച് മുൻ അർജന്റീന താരം സെർജിയോ അഗ്യൂറോ. മെസി ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്നും ബാഴ്‌സയിലെ മെസിയുടെ അധ്യായങ്ങൾ അവസാനിച്ചിട്ടില്ലെന്നുമാണ് അഗ്യൂറോ പറഞ്ഞത്. ഗോളിന് നൽകിയ അഭിമുഖത്തിലാണ് മുൻ അർജന്റീന ഇക്കാര്യം പറഞ്ഞത്.  

''ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് മെസി. അദ്ദേഹം ആ ക്ലബ്ബിന്റെയും നഗരത്തിന്റെയും ഇതിഹാസമാണ്. ബാഴ്സലോണയെന്നാൽ മെസിയാണ്. ക്യാമ്പ് നൗവിൽ വീണ്ടും തിരിച്ചെത്തിയത് അദ്ദേഹം ആസ്വദിച്ചുവെന്ന് ഞാൻ കരുതുന്നു. ബാഴ്സയിലെ അദ്ദേഹത്തിന്റെ അദ്ധ്യായം അവസാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു'' സെർജിയോ അഗ്യൂറോ പറഞ്ഞു. 

ബാഴ്‌സലോണയിൽ പന്തുതട്ടിയാണ് മെസി ഇതിഹാസമായി മാറിയത്. 2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള തന്റെ ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിന് പിന്നാലെയാണ് മെസി ബാഴ്സ വിടാൻ നിർബന്ധിതനായത്. ബാഴ്സലോണക്കായി 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളും ആണ് മെസി നേടിയിട്ടുള്ളത്.

പിഎസ്ജിയിൽ രണ്ട് സീസണിൽ ബൂട്ട് കെട്ടിയ മെസി 2023ൽ ഇന്റർ മയാമിയിലേക്കും ചേക്കേറി. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

Former Argentina star Sergio Aguero has praised Argentine legend Lionel Messi. Aguero said that Messi is the best player in Barcelona's history and that Messi's chapter at Barca is not over.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  10 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  10 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  10 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  10 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  10 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  10 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  10 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  10 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  10 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  10 days ago