HOME
DETAILS

കേശവദാസപുരം മനോരമ വധക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും

  
November 29, 2025 | 11:51 AM

keshavadasapuram-manorama-murder-case-adam-ali-life-imprisonment

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലിക്ക് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും വിധിച്ച് കോടതി. ഇന്ന് രാവിലെയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 

കേശവദാസപുരം രക്ഷാപുരി റോഡില്‍ മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യെയാണ് ബംഗാള്‍ കുച്ച് ബിഹാര്‍ സ്വദേശിയായ ആദം അലി കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. 2021 ലായിരുന്നു സംഭവം. മോഷണശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയത്.മനോരമയുടെ ആറ് പവന്‍ നഷ്ടമായിട്ടുണ്ട്. 

കണ്‍സ്ട്രക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ടാണ് ബംഗാള്‍ സ്വദേശിയായ ആദം അലി കേശവദാസ പുരത്ത് എത്തിയത്. ജോലിക്കാര്‍ മനോരമയുടെ വീട്ടില്‍ നിന്നാണ് സ്ഥിരമായി വെള്ളം കുടിക്കുന്നത്. പ്രതിയെ വീട്ടമ്മയ്ക്ക് നേരത്തെ പരിചയമുണ്ട്. അതിനാല്‍ എളുപ്പത്തില്‍ വീട്ടിനുള്ളിലേക്ക് പ്രതിയ്ക്ക് കയറാന്‍ സാധിച്ചു.

ഈ സമയത്ത് വീട്ടുടമസ്ഥന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്യാണവുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു വീട്ടുടമസ്ഥന്‍. ഇത് മനസിലാക്കിയാണ് പ്രതി വീട്ടില്‍ വന്നത്. ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കഴുത്തില്‍ കുത്തിയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കിണറ്റില്‍ ഇട്ടശേഷം മുറിയിലേക്ക് പോയി.

അതിനിടെ ആറുപവന്‍ സ്വര്‍ണം മോഷ്ടിച്ചു. മുറിയില്‍ നിന്ന് നേരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആദം അലി നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടത്. റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ ട്രെയിനില്‍ കയറി പോയി.

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ചെന്നൈയിലേക്കുള്ള ട്രെയിനിലാണ് ആദം അലി കയറിപോയതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ചെന്നൈയിലെ സ്പെഷ്യല്‍ പൊലിസാണ് പ്രതിയെ പിടികൂടിയത്.

 

Adam Ali, the accused in the Keshavadasapuram Manorama murder case, has been sentenced to life imprisonment and fined ₹90,000 for the 2021 homicide and gold theft.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിലെ രണ്ടരവയസ്സുകാരിയുടെ മരണം: ചികിത്സാപ്പിഴവെന്ന് കുടുംബം; ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  14 days ago
No Image

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

Kerala
  •  14 days ago
No Image

ഒരിടത്ത് ആക്രമണം, മറ്റൊരിടത്ത് സംഭാവന; ബീഫ് കയറ്റുമതിക്കാരിൽ ബി.ജെ.പിക്ക് ലഭിച്ചത് കോടികളുടെ സംഭാവന

National
  •  14 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; ഭീകരതയെ പിഴുതെറിയാൻ 'പ്രഹാർ' പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

National
  •  14 days ago
No Image

പ്രദർശനാനുമതി നൽകരുത്, സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി ടുവിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  14 days ago
No Image

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം: രോഗിയും ഡോക്ടറുമടക്കം ഏഴുപേർക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  14 days ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  14 days ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  14 days ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  14 days ago