HOME
DETAILS

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

  
Web Desk
November 29, 2025 | 2:13 PM

kasaragod district collectors name misused for fake whatsapp account attempt to extort money warning issued to maintain vigilance

കാസർകോട്: ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടക്കുന്നതായി അധികൃതർ. വിയറ്റ്നാമിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പുകാർ കളക്ടറുടെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് അക്കൗണ്ട് നിർമിച്ചിരിക്കുന്നത്. ഈ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് നിരവധി പേർക്ക് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലാ കളക്ടറുടെ പേരിലാണ് ഇവർ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നത്.

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ഇത്തരത്തിൽ പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും കളക്ടർ നിർദേശിച്ചു. തട്ടിപ്പിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്രധാന നിർദേശങ്ങൾ

കളക്ടറുടെ പേരിലോ മറ്റ് ഉദ്യോഗസ്ഥരുടെ പേരുകളിലോ പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ അത് തള്ളിക്കളയുക.

സംശയകരമായ സാഹചര്യങ്ങളിൽ അക്കൗണ്ടുമായി ബന്ധപ്പെടുകയോ പണം കൈമാറുകയോ ചെയ്യരുത്.

ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിലോ സൈബർ സെല്ലിലോ പരാതി നൽകുക.

 

 

A fake WhatsApp account has been created in the name of the Kasaragod District Collector, K. Imbasekar, using a Vietnamese phone number. Messages requesting money have been sent to several people. The District Collector has advised the public to be vigilant against this fraudulent attempt.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  9 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  9 days ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  9 days ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  9 days ago
No Image

ചാത്തമംഗലത്ത് പതിവായി വയലുകളിൽ കൊക്കുകൾ ചത്തുവീഴുന്നു; പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ നാട്ടുകാർ

Kerala
  •  9 days ago
No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  9 days ago
No Image

ഏഴാം തവണയും വീണു; സച്ചിൻ ഒന്നാമനായ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ കോഹ്‌ലിയും

Cricket
  •  9 days ago
No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  9 days ago
No Image

സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

Saudi-arabia
  •  9 days ago
No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  9 days ago