HOME
DETAILS

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

  
Web Desk
November 29, 2025 | 1:52 PM

mother and son contest kerala local body polls on same symbol

കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇത്തവണ ബന്ധുക്കൾ സ്ഥാനാർഥികളാകുന്ന നിരവധി കാഴ്ചകളാണ് കേരളം കാണുന്നത്. ഭാര്യയും ഭർത്താവും, നാത്തൂൻമാർ, അമ്മാവനും മരുമകനും, അമ്മയും മകളും എന്നിങ്ങനെ മത്സരിക്കുന്നവരുടെ നിര നീളുകയാണ്. അതിനോടൊപ്പം ശ്രദ്ധേയമാവുകയാണ് കൊല്ലം ജില്ലയിലെ ഒരുമ്മയും മകനും. ബീന നാസിമുദ്ദീൻ ലബ്ബയും മകൻ ഫൈസൽ കുളപ്പാടവുമാണ് ഒരേ സമയം ജനവിധി തേടുന്നത്. മാതാവ് പഞ്ചായത്തിലേക്കും മകൻ ജില്ലാ പഞ്ചായത്തിലേക്കും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നു എന്നതാണ് ഈ വാർത്തയുടെ പ്രത്യേകത.

ആദ്യം സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പ്രചാരണത്തിന് തുടക്കമിട്ടത് ബീനയാണ്. നെടുമ്പന ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലാണ് ബീന മത്സരിക്കുന്നത്. പിന്നാലെയാണ് മകൻ ഫൈസലിനും നറുക്കുവീണത്. ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനിലാണ് ഫൈസൽ ജനവിധി തേടുന്നത്.

സ്ഥാനാർഥി നിർണ്ണയത്തിൽ ഇരുവർക്കും പരിചയസമ്പത്ത് മുതൽക്കൂട്ടായുണ്ട്. ബീന മുൻപ് പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും ഇത്തവണ വീണ്ടും സജീവമായി. മകൻ ഫൈസൽ നിലവിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്. അനുഭവസമ്പന്നരായ ഉമ്മയും മകനും ഒരുമിച്ച് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമ്പോൾ കൊല്ലം ജില്ലയിലെ പോരാട്ടം കൂടുതൽ ശ്രദ്ധേയമാവുകയാണ്.

 

 

Kerala Local Polls 2025: Mother-Son Duo Contest in Kollam; Congress Fields Beena Nasiruddin and Faisal Kulappadam. Kollam, Nedumpana, Kollam District Panchayat, Kerala, Kerala Local Body Elections. Beena Nasimuddin Labba, Faisal Kulappadom, Mother and Son Candidates, Election Local Body Polls, Panchayat Election, District Panchayat Election, Candidates, Political Contest, Election News.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago