ഹജ്ജിനിടെ പ്രശ്‌നമുണ്ടാക്കാനായി വ്യാജ രേഖകളുമായി സഊദിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇറാനികളെ ഇറാഖ് സേന പിടികൂടി
റിയാദ്: ഇറാഖ് തീര്‍ഥാടകരോടൊപ്പം വ്യാജരേഖ ചമച്ചു സഊദിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇറാനികളെ ഇറാഖ് സേന പിടികൂടി. ഇറാന്‍ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളില്‍പെട്ടവരാണ് വ്യാജ പാസ്‌പോര്‍ട്ടും മറ്റുമായി ഇറാഖ് തീര്‍ഥാടകരോടൊപ്പം സഊദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇറാഖ് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥനാണ് ഇത് വെളിപ്പെടുത്തിയത്.
ഇറാഖ് സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി ഇറാഖ് തീര്‍ഥാടകരെ ബസ്സില്‍ നിന്നും പിടികൂടിയത്. ഇറാഖ് തീര്‍ഥാടകരുടെ ബസ്സില്‍ തീവ്രവാദ പ്രസ്ഥാനങ്ങളായ ഹിസ്ബുള്ള, ഇറാഖി സരയ അല്‍ ഖൊറാസാന്‍ , ഇറാന്‍ നേതൃത്വത്തിലുള്ള അല്‍ അബ്ബാസ് മിലിറ്റന്‍സ് , എന്നീ ഗ്രൂപ്പില്‍ പെട്ടവരെയാണ് ഇറാഖ് തീര്‍ഥാടകരുടെ ഇടയില്‍ നിന്നും പിടി കൂടിയത്. ഇവരുടെ കയ്യില്‍ നിന്നും കണ്ടെടുത്ത രേഖകളും പേരുകളും വ്യാജമാണെന്ന് കണ്ടെത്തിയതായും ഇറാഖില്‍ നിന്നും ഇവര്‍ യാത്ര തുടരുന്നത് തടഞ്ഞതായും സൈനിക ഓഫിസറെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടികൂടിയവരെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഹജ്ജിനിടെ പ്രശ്‌നങ്ങളും അശാന്തിയും വിതക്കുകയും അത് വഴി ഇറാഖിനെയും സഊദിയെയും തമ്മിലടിപ്പിക്കാനും ഇറാന്‍ നേതൃത്വത്തില്‍ നടത്തിയ നീക്കമായിരുന്നു ഇതെന്നു വ്യക്തമായി.
ഇറാഖിലെ തീര്‍ഥാടകര്‍ക്കിടയില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം ഇറാന്റെ സങ്കുചിത ഭാവം കൂടുതല്‍ വ്യാപിപ്പിക്കാനും രാജ്യത്ത് ഐസിന്റെ സാന്നിധ്യം ഉറപ്പിക്കാനുമുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആരോപിച്ചു. ഇറാഖിന്റെ സെക്രട്ടറി തല നയതന്ത്ര മേഖലയിലേക്ക് നുഴഞ്ഞുകയറാനും ഇറാഖിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വളം വെച്ച് നല്‍കി സുന്നി നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചവരാണ് ഇറാനെന്നും വിദേശ കാര്യ മന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."