HOME
DETAILS

കാനത്തില്‍ ജമീല: രാഷ്ട്രീയത്തിലെ സൗമ്യമുഖം; നിര്‍ധന രോഗികള്‍ക്ക് സ്വാന്തനമേകിയ നേതാവ്

  
November 30, 2025 | 5:05 AM

kanathil-jameela-life-legacy-snehamsparsham-kozikkode-leader

കോഴിക്കോട്: സ്നേഹസ്പര്‍ശത്തിലൂടെ സാധാരണക്കാരന്റെ കണ്ണീരൊപ്പിയ ജനപ്രതിനിധിയായിരുന്നു കാനത്തില്‍ ജമീല. നിര്‍ധന രോഗികള്‍ക്കായുള്ള സ്നേഹസ്പര്‍ശം, ജീവജ്യോതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജമീല വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ഡയാലിസിസ് രോഗികളുടെ കൈത്താങ്ങായ സ്നേഹ സ്പര്‍ശം പദ്ധതി നടപ്പാക്കിയത്. ഒരുകൂട്ടം ഡയാലിസിസ് രോഗികള്‍ സഹായംതേടി എത്തിയതിന് പിന്നാലെയാണ് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാമെന്ന് ജമീല ആലോചിച്ചത്. പിന്നീട് ഇക്കാര്യം വിവിധതലങ്ങളില്‍ ചര്‍ച്ച ചെയ്തു. 2012ല്‍ ഇതിനായി സൊസൈറ്റി രൂപീകരിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ സംഘടനകളെയും പാര്‍ട്ടികളെയും സ്ഥാപനങ്ങളെയും യോജിപ്പിച്ച് നിര്‍ത്തി പണം കണ്ടെത്തി. സാധാരണ ഡയാലിസിസിന് ഒരു രോഗിക്ക് പ്രതിമാസം 2500 രൂപയും പെരിട്ടോണിയല്‍ ഡയാലിസിസിന് 3000 രൂപയും സൊസൈറ്റി നല്‍കി. പിന്നീട് ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്ന് ഇതിന് ഫണ്ട് വകയിരുത്തുകയും പൊതുസമാഹരണം അവസാനിപ്പിക്കുകയും ചെയ്തു. ജില്ലയില്‍ ഡയാലിസിസ് ഫീസ് കുറയ്ക്കുന്നതിന് പദ്ധതി ഏറെ സഹായമായി. രാജ്യത്ത് തന്നെ ആദ്യമായിരുന്നു ഇത്തരമൊരു പദ്ധതി. ആവശ്യത്തിന് ഫണ്ടില്ലാതെ പല തവണ സ്നേഹ സ്പര്‍ശം പ്രതിസന്ധിഘട്ടത്തിലെത്തിയെങ്കിലും രോഗികള്‍ക്ക് ഒരുതവണ പോലും ഡയാലിസിസ് മുടങ്ങിപ്പോവാതെ പദ്ധതി നിലനിര്‍ത്താന്‍ അവര്‍ രംഗത്തെത്തി. ഡയാലിസിസ് ചെയ്യുന്ന ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും യോഗം വിളിച്ച് രോഗിക്ക് ഡയാലിലിസിസ് മുടക്കരുതെന്നും ഫണ്ട് സമാഹരിച്ച് ജില്ലാ പഞ്ചായത്ത് പണം നല്‍കുമെന്നും ഉറപ്പു നല്‍കി. പിന്നീട് എയ്ഡ്സ് രോഗികള്‍ക്കും സ്നേഹസ്പര്‍ശത്തിന്റെ തണല്‍ നല്‍കി. രണ്ടാം തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഏറ്റെടുത്തപ്പോള്‍ പദ്ധതി കൂടുതല്‍ വിലൂലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സ്നേഹ സ്പര്‍ശത്തിലൂടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമാക്കുന്ന ജീവജ്യോതി പദ്ധതിയും നടപ്പാക്കിയിരുന്നു. ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളെ പദ്ധതിയുമായി സഹകരിപ്പിക്കാനും ജമീലയാണ് മുന്നിട്ടിറങ്ങിയത്.

വിടപറഞ്ഞത് തെരഞ്ഞെടുപ്പ് കാലത്ത് 

രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്ന കാനത്തില്‍ ജമീല എം.എല്‍.എ വിടവാങ്ങിയത് മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കരുത്തുറ്റ ഇടത് നേതാവായി ജമീലയെ വളര്‍ത്തിയത് ജനകീയ ഇടപെടലുകളായിരുന്നു. പഞ്ചായത്ത്, ബ്ലോക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിച്ച് പദവികള്‍ അലങ്കരിച്ച് കഴിവുതെളിയിച്ച് 2021ല്‍ കൊയിലാണ്ടി എം.എല്‍.എയായി ജയിച്ചുകയറിയപ്പോള്‍ കാനത്തില്‍ ജമീല മലബാറില്‍ നിന്നുള്ള ആദ്യ മുസ്ലിം വനിത എം.എല്‍.എ എന്ന ചരിത്രം കുറിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ് ആദ്യ തെരഞ്ഞെടുപ്പനുഭവം. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൊയിലാണ്ടിയെ നയിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ജമീലയുടെ അനുഭവപരിചയമായിരുന്നു. അന്ന് 8,472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എന്‍. സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്. പഞ്ചായത്തിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും നിയമസഭയിലും മത്സരിച്ച് വിജയിച്ച വ്യക്തിയെന്ന അപൂര്‍വനേട്ടവും ഇതോടെ ജമീലയ്ക്ക് ലഭിച്ചു. 15 വര്‍ഷത്തോളം സി.പി.എം തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലം കാത്തുസൂക്ഷിക്കുകയെന്ന വലിയ ദൗത്യമായിരുന്നു ജമീലയെ അന്ന് പാര്‍ട്ടി ഏല്‍പ്പിച്ചത്. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിലും ജമീല അവസാന നിമിഷം വരെ പ്രവര്‍ത്തിച്ചിരുന്നു.

ജനപ്രിയ നേതാവിന്റെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. വിടപറഞ്ഞത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സൗമ്യമുഖമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. മികച്ച പൊതുപ്രവര്‍ത്തകയെയും ശ്രദ്ധേയയായ വനിതാ നേതാവിനെയുമാണ് കാനത്തില്‍ ജമീല എം.എല്‍.എയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എം.കെ രാഘവന്‍ എം.പി അനുശോചിച്ചു. പഞ്ചായത്തംഗം മുതല്‍ നിയമസഭ അംഗം വരെയുള്ള രാഷ്ട്രീയ യാത്രയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചാണ് കനത്തില്‍ ജമീല അകാലത്തില്‍ വിട്ടുപോയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. നേര്‍ക്കുനേര്‍ മത്സരിച്ചപ്പോഴും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാന്‍ കാനത്തില്‍ ജമീലയ്ക്ക് സാധിച്ചിരുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ജനപ്രതിനിധിയായും ഇടതുപക്ഷ സംഘാടകയായും തിളങ്ങിയ സഖാവിന്റെ നിര്യാണം വേദനാജനകമാണെന്ന് കെ.പി കഞ്ഞമ്മദ് കുട്ടി എം.എല്‍.എ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.

ഖബറടക്കം ചൊവ്വ വൈകിട്ട് ആറിന് അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ചൊവ്വ രാവിലെ വരെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് തലക്കുളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  17 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  17 days ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  17 days ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  17 days ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  17 days ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  17 days ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  17 days ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  17 days ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  17 days ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  17 days ago