വിദേശ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സഊദി അറേബ്യ നിര്‍ത്തി വച്ചു
റിയാദ്: സഊദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ലോകത്തിന്റെ ഭാഗങ്ങളില്‍ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മന്ത്രാലയത്തിന് കീഴിലെ ഇമാമുമാരും പ്രബോധകരും വിദേശരാജ്യങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതും മന്ത്രാലയം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രബോധന പ്രവര്‍ത്തനം നടത്തുന്നതിന് പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതിന് നീക്കമുണ്ട്. പുതിയ വ്യവസ്ഥ പൂര്‍ണമായും പ്രാവര്‍ത്തികമായാല്‍ വീണ്ടും അനുമതി നല്‍കും.
ഇസ്ലാമിക കാര്യമന്ത്രാലയത്തിന് കീഴിലെ ഇസ്ലാമിക പ്രബോധകര്‍ വിദേശങ്ങളില്‍ പ്രബോധന പരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ഡെപ്യൂട്ടി ഇസ്ലാമിക കാര്യ മന്ത്രി ഡോ. തൗഫീഖ് അല്‍ സുദൈരിയാണ് അടിയന്തര സര്‍ക്കുലര്‍ ഇറക്കിയത്. വിദേശങ്ങളില്‍ മസ്ജിദുകളിലും ഇസ്ലാമിക സെന്ററുകളിലും മറ്റും സംഘടിപ്പിക്കുന്ന പ്രബോധന പരിപാടികളിലും മത ചടങ്ങുകളിലും പങ്കെടുക്കുന്നതിന് സഊദിയിലെ ഇമാമുമാരെയും പ്രബോധകരെയും വ്യാപകമായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
വ്യവസ്ഥകള്‍ പാലിക്കാതെയാണ് ഇത്തരം രാഷ്ട്രപരിപാടികളില് പങ്കെടുക്കുന്നത്. കര്‍ശന വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി വിദേശങ്ങളിലെ മത പരിപാടികളില്‍ പങ്കെടുക്കുന്നതിന് വീണ്ടും അനുമതി നല്‍കും. ഇതിനുള്ള വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും രൂപം നല്കി വരുകയാണെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയ സെക്രട്ടറിമാര്‍ക്കും മന്ത്രാലയ ശാഖാ മേധാവികള്‍ക്കും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്ന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."