HOME
DETAILS

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയക്കുമെതിരെ പുതിയ എഫ്.ഐ.ആര്‍; ചുമത്തിയത് ക്രിമിനല്‍ ഗൂഢാലോചന കുറ്റം

  
Web Desk
November 30, 2025 | 6:17 AM

A fresh First Information Report FIR has been filed by the Economic Offences Wing EOW of Delhi Police against Rahul Gandhi and Sonia Gandhi

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുതിയ എഫ്.ഐ.ആറുമായി ഡല്‍ഹി പൊലിസ്. ഡല്‍ഹി പൊലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ഗാന്ധി കുടുംബത്തിലെ ആറ് പേര്‍ക്കെതിരെ സമര്‍പ്പിച്ച പുതിയ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ (എഫ്.ഐ.ആര്‍) ഭാഗമാണ് ഈ കുറ്റങ്ങള്‍.


ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നിനാണ് കേസെടുത്തത്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാണ് കേസില്‍ ആരോപിക്കുന്നത്. 

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പം  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിത്രോദ, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍, ഡോട്ടക്സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിധി പറയുന്നത് ഡിസംബര്‍ 16-ലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുക. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്.


എന്താണ് നാഷനല്‍ ഹെറാള്‍ഡ് കേസ് 
2012ല്‍ ് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഒരു പ്രാദേശിക കോടതിയില്‍ ഫയല്‍ ചെയ്തിടത്തു നിന്നാണ് കേസ് ആരംഭിക്കുന്നത്.  1938ല്‍ ജവഹര്‍ലാല്‍ നെഹ്റുവും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും സ്ഥാപിച്ച അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു കേസ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ വിശ്വസ വഞ്ചനക്കുറ്റവും ആരോപിത്തിരുന്നു. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 2008-ല്‍ നാഷണല്‍ ഹെറാള്‍ഡ് അച്ചടി നിര്‍ത്തിവച്ചിരുന്നു. ആ സമയത്ത്, മാതൃ കമ്പനിക്ക് 90 കോടി രൂപയുടെ തിരിച്ചടയ്ക്കാത്ത കടമുണ്ടായിരുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എ.ജെ.എല്ലിനെ സഹായിക്കുന്നതിനായി, കോണ്‍ഗ്രസ് പാര്‍ട്ടി 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 100 ഗഡുക്കളായി 90 കോടി രൂപ വായ്പ നല്‍കി.

എന്നാല്‍, കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍, നാഷണല്‍ ഹെറാള്‍ഡിനോ എ.ജെഎല്ലിനോ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയില്ല, അതിനാല്‍ അത് ഇക്വിറ്റി ഷെയറുകളാക്കി മാറ്റി. പാര്‍ട്ടിക്ക് ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കാന്‍ കഴിയാത്തതിനാല്‍, 2010-ല്‍ സംയോജിപ്പിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയായ യംഗ് ഇന്ത്യന് അവ അനുവദിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.

കമ്പനിയില്‍ ഗാന്ധി കുടുംബത്തിന് 38 ശതമാനം ഓഹരികള്‍ വീതമുണ്ട്, ബാക്കി ഓഹരികള്‍ മോട്ടിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിട്രോഡ, സുമന്‍ ദുബെ എന്നിവരുടെ കൈവശമാണ്.

അങ്ങനെയാണ് യംഗ് ഇന്ത്യന്‍ എജെഎല്ലിന്റെ ഭൂരിപക്ഷ ഓഹരി ഉടമയായത്. രണ്ട് ഗാന്ധി നേതാക്കള്‍ അതിന്റെ ഡയറക്ടര്‍മാരുമായി.

 

A fresh First Information Report (FIR) has been filed by the Economic Offences Wing (EOW) of Delhi Police against Rahul Gandhi and Sonia Gandhi, along with others, alleging “criminal conspiracy” in connection with the takeover of Associated Journals Limited (AJL), the company linked to National Herald



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  15 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  15 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  15 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

National
  •  15 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  15 days ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  15 days ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  15 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  15 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  15 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  15 days ago