HOME
DETAILS

അനുഭവ് വീട് വിറ്റു; ഷാഹിദ് ഖുറേശി വാങ്ങി, ഇതോടെ മുസ്ലിംകുടുംബം ഒഴിയണമെന്നാവശ്യപ്പെട്ട് ജയ്ശ്രീറാം വിളിയുമായെത്തി ഹിന്ദുത്വവാദികള്‍; പൊലിസ് വീട് പൂട്ടി

  
Web Desk
November 30, 2025 | 2:03 AM

meerut hindutva groups protest sale of house to muslim family

മീററ്റ്: മുസ്ലിം കുടുംബത്തെ ഒറ്റപ്പെടുത്തുന്നതും ബഹിഷ്‌കരിക്കുന്നതുമാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്ന് പുറത്തുവന്ന ഏറ്റവും പുതിയ വാര്‍ത്തയും ദൃശ്യങ്ങളും. സംഭവം ഇങ്ങനെ:
മീററ്റില്‍ പഞ്ചാബി ഹിന്ദുക്കളുടെ പ്രദേശമായ താപ്പര്‍ നഗറില്‍ സ്വദേശികളായ അനുഭവ് കല്‍റയും ഭാര്യ റീന കല്‍റയും വീട് വില്‍പ്പനയ്ക്ക് വച്ചു. മൂന്നു മാസമായിട്ടും ആരും എത്തിയില്ല. തുടര്‍ന്ന് വീണ്ടും പരസ്യം നല്‍കിയതോടെ പ്രദേശത്തുകാരനായ ഷാഹിദ് ഖുറേശി എന്നയാളെത്തി ഒരു കോടി രൂപ കൊടുത്ത് വീട് വാങ്ങി. ഭൂമിയുടെയും വീടിന്റെയും രജിസ്‌ട്രേഷനും പൂര്‍ത്തിയായി. അവര്‍ താമസവും തുടങ്ങി. 

2025-11-3007:11:47.suprabhaatham-news.png
 
 


എന്നാല്‍ മൂന്നാം ദിവസമായതോടെ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വി.എച്ച്.പി എന്നിവര്‍ രംഗത്തുവന്നു. അവര്‍ വീട്ടിലേക്ക് ജയ് ശ്രീറാം വിളിയുമായെത്തി പ്രതിഷേധിച്ചു. മുസ്ലിമിന് വീട് വില്‍പ്പന നടത്തിയ അനുഭവ് കല്‍റയ്‌ക്കെതിരേയും ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധിച്ചു.
കൂടാതെ പ്രദേശവാസികളായ നൂറോളം കുടുംബങ്ങള്‍ തങ്ങളുടെ വീടും വില്‍പ്പനയ്ക്ക് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ചിലര്‍ പൊലിസിനും പരാതി നല്‍കി. സംഘര്‍ഷം ഉണ്ടാകുമെന്ന് കരുതി പൊലിസെത്തി ഷാഹിദിനെ സമീപത്തെ നാട്ടിലേക്ക് മാറ്റുകയും വീട് താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു.

 

 


വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് മന്ത്രി പവന്‍ കശ്യപ്, ബജ്‌റംഗ്ദളിന്റെ മെട്രോപൊളിറ്റന്‍ കോര്‍ഡിനേറ്റര്‍ ബണ്ടി, സിറ്റി കോര്‍ഡിനേറ്റര്‍ ഹിമാന്‍ഷു ശര്‍മ്മ, ഓള്‍ ഇന്ത്യ ഹിന്ദു രക്ഷാ അസോസിയേഷന്‍ നേതാവ് സച്ചിന്‍ സിരോഹി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ക്ഷീരകര്‍ഷകനാണ് ഷാഹിദ്. പാല്‍ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുന്നത് ശല്യമാണെന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. വിഷയം രൂക്ഷമായപ്പോള്‍ മീററ്റ് മണ്ഡല്‍ വ്യാപാര്‍ ജില്ലാ പ്രസിഡന്റ് ജിതു നാഗ്പാലും അഭിഭാഷകന്‍ നമന്‍ അഗര്‍വാളും സ്ഥലത്തെത്തി. ഒരു കാരണവശാലും മറ്റ് സമുദായങ്ങളിലെ ആളുകളെ ഹിന്ദു ജനവിഭാഗങ്ങള്‍ക്കിടയില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് ഹിന്ദുത്വസംഘടനകള്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് ഹനുമാന്‍ ചാലിസ ചൊല്ലി. ഒരു കുടുംബം കാരണം 500 കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരരുതെന്ന് ബജ്‌റംഗ്ദള്‍ നേതാവ് ഹിമാന്‍ഷു ശര്‍മ്മ പറഞ്ഞു. 
അനുഭവ് കല്‍റ വളരെക്കാലമായി വീട് വില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഒരു ഹിന്ദു വാങ്ങുന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഷാഹിദ് ഷാഹിദ് പറയുന്നു. ജനപ്രതിനിധികളുടെ സമ്മര്‍ദ്ദം കാരണം, വളരെക്കാലമായി അദ്ദേഹത്തിന് വീട് വില്‍ക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞാന്‍ വീട് വാങ്ങി നിയമങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു. പെട്ടെന്ന്, ഈ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നു. പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള വിജയ് കുമാര്‍ റായ് വീട് പൂട്ടി ഞങ്ങളെ പഴയ വീട്ടിലേക്ക് തിരിച്ചയച്ചു. ഈ കാര്യത്തില്‍ എന്റെ തെറ്റ് എന്താണ്? ഒരു കോടി രൂപ നല്‍കിയാല്‍ ഇത് വില്‍ക്കാന്‍ ഞാന്‍ തയാറാണ്- ഷാഹിദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷാഹിദിന്റെ അടുത്തുനിന്ന് ഇത്രയും തുക മുടക്കി വീട് വാങ്ങാന്‍ ഇതുവരെ ആരും രംഗത്തുവന്നിട്ടില്ല.

Summary: In Meerut, a Hindu couple sold their house to a Muslim buyer (Shahid Qureshi), and after legal registration and move-in, local Hindu-majority residents — supported by hard-line organisations like Bajrang Dal and Vishwa Hindu Parishad — protested, chanting “Jai Shri Ram” and demanding that the Muslim family vacate. The pressure included threats that many others would also put their homes up for sale, leading the police to temporarily seal the house and move the Muslim owner out, citing potential communal tension. Critics view this as a deliberate attempt to socially isolate and exclude a Muslim family from a Hindu-majority neighbourhood. 
India

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: കേരളത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; 6 ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  2 days ago
No Image

കുട്ടികളുടെ മരുന്നുപയോ​ഗം ജീവന് ഭീഷണി; യുഎഇയിലെ സ്കൂളുകൾ മരുന്നുകൾ നിയന്ത്രിക്കാൻ കാരണമിത്

uae
  •  2 days ago
No Image

'മരിച്ചെന്ന്' പഞ്ചായത്ത്; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ജീവിച്ചിരിക്കുന്നയാൾക്ക് നോട്ടീസ്

Kerala
  •  2 days ago
No Image

അവനാണ് യഥാർത്ഥ ഭീഷണി, വിജയശില്പി!; ഡെർബി വിജയത്തിന് പിന്നാലെ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി യുണൈറ്റഡ് പരിശീലകൻ

Football
  •  2 days ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

uae
  •  2 days ago
No Image

സോഷ്യൽ മീഡിയയിലെ 'വിചാരണ': യുവാവിൻ്റെ ആത്മഹത്യയിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഡി.ജി.പിക്ക് പരാതി നൽകി രാഹുൽ ഈശ്വർ

Kerala
  •  2 days ago
No Image

ജയിലിലുള്ള ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിക്ക് പണവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബുദബി കോടതി

uae
  •  2 days ago
No Image

ഇന്ത്യയുടെ അന്തകൻ തന്നെ! ട്രാവിസ് ഹെഡിനേക്കാൾ അപകടകാരിയായി ഡാരിൽ മിച്ചൽ; ഇൻഡോറിൽ തകർപ്പൻ സെഞ്ച്വറി

Cricket
  •  2 days ago
No Image

മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

രണ്ട് വർഷമായി തുടരുന്ന പീഡനം; നീന്തൽ പരിശീലകന്റെ ക്രൂരത തുറന്നുപറഞ്ഞ് പതിനൊന്നാം ക്ലാസുകാരി; കോച്ചിനെതിരെ പോക്സോ കേസ്

crime
  •  2 days ago