HOME
DETAILS

പെൺകുട്ടി രക്ഷക്കായി നിലവിളിച്ചില്ല, പിടിവലിയുടെ അടയാളങ്ങളോ പരുക്കുകളോ ഇല്ല; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച 'മഥുര' ഇന്ന് പട്ടിണിയിൽ

  
Web Desk
November 30, 2025 | 1:07 PM

girl didnt cry for help no signs of struggle or injuries mathura who caused a stir in the country is starving today

ഗഡ്ചിറോളി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാനമായ നിയമഭേദഗതികൾക്ക് വഴി തുറന്ന, രാജ്യത്തെ ഞെട്ടിച്ച കസ്റ്റഡി പീഡനക്കേസാണ് മഹാരാഷ്ട്രയിലെ മഥുര കസ്റ്റഡി കേസ്. കിഴക്കൻ മഹാരാഷ്ട്രയിലെ ഒരു കുടിലിൽ ഇന്ന് കടുത്ത ദാരിദ്ര്യത്തിലും അവശതയിലും ഒറ്റപ്പെട്ട് കഴിയുകയാണ് ഇരയായ 'മഥുര' (72). അഞ്ച് പതിറ്റാണ്ട് മുൻപ് ആദിവാസി കൗമാരക്കാരിക്ക് മഹാരാഷ്ട്രയിലെ ഒരു പൊലിസ് സ്റ്റേഷനിൽ നേരിട്ട ലൈംഗികാതിക്രമം രാജ്യമെങ്ങും ശക്തമായ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയത്. എന്നാൽ, നിയമങ്ങൾ തിരുത്തിയെഴുതാൻ കാരണമായ ആ അതിജീവിതയെ ഭരണകൂടം പൂർണ്ണമായി മറന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ, അടച്ചുറപ്പില്ലാത്ത കുടിലിലാണ് ഒരു വശം തളർന്ന നിലയിൽ മഥുരയുടെ ഇന്നത്തെ ദുരിത ജീവിതം. മതിയായ ഭക്ഷണം പോലുമില്ലാതെ, ശരിയായി സംസാരിക്കാൻ പോലും കഴിയാതെയാണ് ഈ 72കാരി ഓരോ ദിനങ്ങളും തള്ളിനീക്കുന്നത്.

നിയമം തിരുത്തിയെഴുതിയ കേസ്

1972 മാർച്ച് 26-നാണ് ഗഡ്ചിറോളി ജില്ലയിലെ ദേസായിഗഞ്ച് പൊലിസ് സ്റ്റേഷനിൽ സഹോദരനോടൊപ്പം പരാതി നൽകാനെത്തിയ പ്രായപൂർത്തിയാകാത്ത മഥുരയെ പൊലിസ് ഉദ്യോഗസ്ഥർ പീഡനത്തിന് ഇരയാകുന്നത്. കേസിൽ പ്രതികളായ കോൺസ്റ്റബിൾ ഗണപത്, ഹെഡ് കോൺസ്റ്റബിൾ തുക്കാറാം എന്നിവരെ 1979-ൽ സുപ്രിം കോടതി കുറ്റവിമുക്തരാക്കിയത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. "പെൺകുട്ടി രക്ഷക്കായി നിലവിളിച്ചില്ല, പിടിവലിയുടെ അടയാളങ്ങളോ പരുക്കുകളോ ഇല്ലാത്തതിനാൽ പീഡനമല്ല" എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

ഈ വിവാദ വിധിക്ക് പിന്നാലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വന്നു. ക്രിമിനൽ ലോ അമെൻഡ്‌മെന്റ് ആക്ടിൽ സെക്ഷൻ 376(എ-ഡി) ഉൾപ്പെടുത്തി. കസ്റ്റഡി പീഡനത്തെ നിർവചിക്കുന്ന ഈ സെക്ഷനിലൂടെ രഹസ്യവിചാരണ നിർബന്ധമാക്കുകയും, അതിജീവിതയുടെ ഐഡന്റിറ്റി സംരക്ഷിക്കുകയും, കർശനമായ ശിക്ഷാവിധി കൊണ്ടുവരികയും ചെയ്തു. എന്നാൽ, ഈ നിയമപരമായ മാറ്റങ്ങൾക്ക് കാരണമായ 'മഥുര' എന്ന ഇര പിന്നീട് അധികാരികളുടെ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയി.

പട്ടിണിയുടെയും രോഗത്തിന്റെയും ദുരിത ജീവിതം

മുളകൊണ്ടും, പഴയ ടിൻ ഷീറ്റുകൾ, ടാർപോളിൻ എന്നിവ കൊണ്ടും മറച്ച കുടിലിനുള്ളിലാണ് മഥുരയുടെ വാസം. അവസാനമായി എപ്പോഴാണ് പച്ചക്കറി വാങ്ങിയതെന്ന് പോലും ഓർക്കാൻ കഴിയാത്തവിധം ഓർമ്മക്കുറവും അവശതയുമുണ്ട്. സ്വയം പാചകം ചെയ്യാനുള്ള ശക്തിപോലും നഷ്ടപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വിശദീകരിക്കുന്നു.

കൈകൾ ചുക്കിച്ചുളിഞ്ഞതിനാൽ ആധാർ കാർഡ് നഷ്ടപ്പെട്ട അവസ്ഥയിൽ ബയോമെട്രിക് മെഷീനിൽ വിരൽ പതിപ്പിക്കാൻ പോലും മഥുരയ്ക്ക് സാധിക്കുന്നില്ല. ഇത് കാരണം വൃദ്ധർക്കായുള്ള ഒരു സർക്കാർ ക്ഷേമപദ്ധതിക്കും അപേക്ഷിക്കാൻ അവർക്ക് കഴിയുന്നില്ല. 2022 ഫെബ്രുവരിയിൽ അപ്ഡേറ്റ് ചെയ്ത ബാങ്ക് പാസ് ബുക്കിൽ കേവലം 2050 രൂപ മാത്രമാണ് അവരുടെ അക്കൗണ്ടിലുള്ളത്. നാഗ്പൂരിൽ കൂലിപ്പണിയെടുക്കുന്ന ഒരു മകനും തൊഴിൽ രഹിതനായ മറ്റൊരു മകനുമുണ്ട്. ഇരുവരും ഇടയ്ക്ക് വരാറുണ്ടെങ്കിലും ആരോടും ഒന്നും ആവശ്യപ്പെടാനോ യാചിക്കാനോ മഥുര തയ്യാറാവാറില്ല.

കളക്ടറുടെ ഇടപെടൽ

മഥുരയുടെ ദയനീയാവസ്ഥ മാധ്യമപ്രവർത്തകർ ചന്ദ്രപൂർ ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ, മുമ്പും പല വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്നതാണ് മഥുരയുടെ അനുഭവം. നിയമം തിരുത്തിയെഴുതിയ ഒരു കേസിൽ നീതിയുടെ പ്രതീകമായി മാറിയ അതിജീവിതയ്ക്ക് അടിസ്ഥാനപരമായ അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നാണ് മനസ്സാക്ഷിയുള്ളവർ ഉറ്റുനോക്കുന്നത്.

 

 

 

The Mathura custodial rape case of 1972 led to major amendments in India's sexual assault laws after a controversial Supreme Court acquittal, which cited the lack of 'alarm, struggle, or injuries' as suggesting consent. Now, 50 years later, 'Mathura,' the woman whose ordeal changed the law, is 72, paralyzed on one side, and living in severe poverty and hunger in a forgotten hut in eastern Maharashtra.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഗാംഗുലി

Cricket
  •  4 days ago
No Image

യുവാക്കൾക്കിടയിൽ കേൾവിശക്തി കുറയുന്നു; വില്ലനാകുന്നത് ഇയർഫോണുകൾ; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

National
  •  4 days ago
No Image

ആരോഗ്യനില തൃപ്തികരം; കണ്ഠരര് രാജീവരെ തിരികെ ജയിലിലേക്ക് മാറ്റി

Kerala
  •  4 days ago
No Image

വീണ്ടും റെക്കോർഡ് തിളക്കത്തിൽ കോഹ്‌ലി; ഇത്തവണ വീണത് മുൻ ഇന്ത്യൻ നായകൻ

Cricket
  •  4 days ago
No Image

അവൻ റയലിൽ എത്തിയാലും അത്ഭുതപ്പെടാനില്ല; സഹതാരത്തെക്കുറിച്ച് ആസ്റ്റൺ വില്ല താരം

Football
  •  4 days ago
No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  4 days ago
No Image

പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്തും, അന്വേഷണത്തോട് സഹകരിക്കുന്നില്ല: റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

ഇന്ത്യയെ വീഴ്ത്താൻ കിവീസ് നിരയിൽ 'തമിഴ് പയ്യൻ' ആദിത്യ അശോക്

Cricket
  •  4 days ago
No Image

അനിയന്റെ ജന്മദിനത്തിന് പോലും പോകാൻ കഴിഞ്ഞില്ല: 2.7 കോടിയുടെ ശമ്പളം വേണ്ട, 'സ്വപ്നജോലി' വലിച്ചെറിഞ്ഞ് 22-കാരൻ

International
  •  4 days ago
No Image

രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് തണുത്ത് മരിച്ചു

International
  •  4 days ago