HOME
DETAILS

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

  
Web Desk
November 30, 2025 | 5:16 PM

Trivial dispute ends in murder man kills woman then commits suicide

പുണെ: നിസ്സാരമായ തർക്കത്തെ തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പുണെയിലെ പ്രശസ്തമായ റൂബി ഹാൾ ക്ലിനിക്കിലെ ജീവനക്കാരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ 21 വയസ്സുള്ള ടെക്നീഷ്യൻ ഗണേഷ് കാലെയും (21) നഴ്‌സായ ദിവ്യ നിഗോട്ടും (20) ആണ് മരിച്ചത്. ഇരുവരും റൂബി ഹാൾ ക്ലിനിക്കിലെ സഹപ്രവർത്തകരായിരുന്നു.

ദിവ്യ നിഗോട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഗണേഷ് കാലെയുടെ സംഗംവാഡിയിലുള്ള വീട്ടിൽ വെച്ച് ദിവ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ദിവ്യയുടെ കൊലപാതകത്തിന് പിന്നാലെ ഗണേഷ് കാലെ ആത്മഹത്യ ചെയ്തു. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമിക്കപ്പെട്ടതിൻ്റെ പാടുകൾ ഉണ്ടായിരുന്നതായി പൊലിസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.

 

 

A minor disagreement escalated violently, resulting in a murder-suicide. A man killed a woman, and subsequently took his own life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ നാളെ(14-01-2026) അവധി

Kerala
  •  2 days ago
No Image

ഷോപ്പിംഗ് ബാഗുകളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) അച്ചടിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു

Saudi-arabia
  •  2 days ago
No Image

വീട്ടിലെ ശുചിമുറിയിൽ 'കഞ്ചാവ് കൃഷി'; വിൽപനയ്ക്കായി തൈകൾ വളർത്തിയ യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

എസ്‌ഐആർ: ആശങ്ക വിട്ടുമാറാതെ പ്രവാസികൾ; രാജ്യത്തിനു പുറത്തു ജനിച്ച ലക്ഷക്കണക്കിനു പേർ വോട്ടർ പട്ടികയിൽ നിന്നു പുറത്തേക്ക്?

uae
  •  2 days ago
No Image

തിരിച്ചടികളിലും അമ്പരപ്പിച്ച് റൊണാൾഡോ; തൂക്കിയത് ചരിത്ര റെക്കോർഡ്

Football
  •  2 days ago
No Image

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി

Kerala
  •  2 days ago
No Image

കോഹ്‌ലിയല്ല! ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരതയുള്ള താരം അവനാണ്: അശ്വിൻ

Cricket
  •  2 days ago
No Image

പ്രമുഖ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻസൂർ ആലം അന്തരിച്ചു

Kerala
  •  2 days ago
No Image

വേണ്ടത് ഒറ്റ ഫിഫ്റ്റി മാത്രം; സച്ചിന് ഒരിക്കലും നേടാനാവാത്ത റെക്കോർഡിനരികെ കോഹ്‌ലി

Cricket
  •  2 days ago
No Image

കേരള എന്നുവേണ്ട, 'കേരളം' എന്നാക്കണമെന്ന് ബിജെപി; പ്രധാനമന്ത്രിക്ക് കത്തയച്ചു

Kerala
  •  2 days ago